2021 ജനുവരി 12, ചൊവ്വാഴ്ച

ഞാന്‍ ആണു മുഖ്യ മന്ത്രി എങ്കില്‍ (10)

 എങ്ങിനെ കേരളത്തിലെ റോഡുകളിലെ എല്ലാ ജംഗ്ഷനുകളും ഒരൊറ്റ signal lght ഉം ഇല്ലാതെ,  ഏതു റോഡിൽ നിന്നും ഏതു റോഡിലേക്കും പോവത്തക്കവണ്ണം  പരിഷ്‌ക്കരിയ്ക്കുവാൻ കഴിയും? 

ഇപ്പോൾ എല്ലാവരാലും വിമർശിയ്ക്കപ്പെടുന്നത് വൈറ്റിലയിലെ  over ബ്രിഡ്ജ് ആണല്ലോ. ഈ വിഷയത്തിൽ എനിയ്ക്ക് ചിലത് പറയുവാൻ ഉണ്ട്. 

എങ്ങിനെയാണ് ഒരു ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിയ്ക്കപ്പെടേണ്ടത്? നൂറുശതമാനം അല്ലെങ്കിലും ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിയ്ക്കുവാൻ കഴിയുന്ന ഒരു ഐഡിയയുമായി ഞാൻ വരികയാണ്. 

ഒരു നാലും കൂടിയ ജംഗ്ഷൻ. അവിടെ ഒരു ഓവർബ്രിഡ്ജ് ഉണ്ടെന്ന് കരുതുക. ഉദാഹരണം കോഴിക്കോട് തൊണ്ടയാട് ജംഗ്ഷൻ. അവിടെ നിലവിൽ ഒരു ഓവർബ്രിഡ്ജ് ഉണ്ട്. ഇപ്പോൾ ആ ബ്രിഡ്ജ് വഴി തെക്കോട്ടും വടക്കോട്ടും വളരെ ഈസി ആയി വാഹനങ്ങൾ കടന്നു പോവുന്നു. ഫ്രീ ലെഫ്റ്റ് ഒഴികെ ആ  ജംഗ്ഷനിൽ വരുന്ന എല്ലാവരും സിഗ്നലിൽ കാത്തു കിടക്കണം. ഇവിടെ ഞാൻ ആണെങ്കിൽ എന്തു ചെയ്യുമെന്നോ? 


മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും kozhikode ടൗണിലേക്ക് പോകണ്ടവർക്കും,  ടൗണിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ടവർക്കും ഒരു തടസവും ഇല്ലാതെ നേരെ പോകത്തക്കവണ്ണം ബ്രിഡ്ജിന്റെ അടിയിൽ കൂടി ട്രാഫിക് അനുവദിയ്ക്കും. ഇതോടെ 80-85 % പ്രോബ്ളവും പരിഹരിച്ചു കഴിഞ്ഞു. 

ഏതു റോഡിൽ നിന്നും ഫ്രീ ലെഫ്റ്റ് ഉള്ളതിനാൽ ആ ഭാഗവും ക്ലിയർ ആയി ഇനി എല്ലാ റോഡിൽ  നിന്നും വലത്തോട്ട് പോകേണ്ടവർക്കു മാത്രം  ആണ് പ്രശ്നം. 

അവർക്കെന്താ പ്രശ്നം? ഫ്രീ ലെഫ്റ്റ് എടുത്ത് അൽപ്പം മുന്നോട്ട് പോയി U turn എടുത്താൽ പോരേ?  

ഇപ്പോൾ ഏതു റോഡിൽ നിന്നും ഏതു  റോഡിലേക്കും സിഗ്നലിൽ കാത്തു കിടക്കാതെ പോകുവാൻ കഴിയും. 

രണ്ടു റോഡും, ബ്രിഡ്ജിനു മുകളിൽ കൂടിയും താഴെ കൂടിയും, ഫ്രീ ആയി തുറന്നു കൊടുക്കുന്നതോടെ ഈ ജംഗ്ഷനിലെ 80% ട്രാഫിക് പ്രോബ്ളവും പരിഹരിച്ചു കഴിഞ്ഞു. ഇനി എല്ലാ റോഡിൽ നിന്നും വലത്തോട്ട് പോകേണ്ടവർക്ക് മാത്രമേ പ്രശ്നം ഉള്ളു. അവർ വളരെ കുറച്ചല്ലേ ഉള്ളു. 

ഇനി അഞ്ചോ ആറോ റോഡ് ചേരുന്ന ജംഗ്ഷൻ. അവിടെ കഴിയുമെങ്കിൽ നാളിൽ കൂടുതൽ ഉള്ള റോഡുകൾ പ്രത്യേക ക്രമീകരണം വഴി നാലാക്കി ചുരുക്കി മുകളിൽ പറഞ്ഞ പോലെ ചെയ്യുക. അല്ലെങ്കിൽ വളരെ ചെറിയ ക്രമീകരണത്തിലൂടെ ഡെഡിക്കേറ്റഡ് റോഡ് ആക്കുവാൻ കഴിയും എന്ത് എങ്ങിനെ ചെയ്യണമെന്ന് sight ലെ cituation  അനുസരിച്ചിരിയ്ക്കും. 

നൂറു ശതമാനവും പരിഹാരം വേണമെങ്കിൽ ഡെഡിക്കേറ്റഡ് റോഡ്, overhead U turn അല്ലെങ്കിൽ under പാസ് ഒക്കെ വേണ്ടി വരും. 


കൂടുതൽ വായനയ്ക്ക് 


https://nallanaale.blogspot.com


JoseTV, 

Mob : 8891001003, 

12/01/2021.