2020 ഡിസംബർ 29, ചൊവ്വാഴ്ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (9)

 നല്ല നാളെ 

ഞാൻ ആണ് മുഖ്യ മന്ത്രി എങ്കിൽ (9)

ഒരു ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്ത് കുറേ പേർ സുഭിക്ഷതയിലും കൂടുതൽ പേർ ദാരിദ്യത്തിലും ആവാൻ പാടുണ്ടോ?  ഇല്ല. സമസ്താധികാരങ്ങളും കയ്യിൽ ഉണ്ടായിട്ടും അത് വേണ്ടവിധം ഉപയോഗിയ്ക്കാത്തതുകൊണ്ട് അല്ലേ അങ്ങിനെ ആവുന്നത്.

1957  ലെ EMS സർക്കാർ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. അത് നടപ്പിലാവാൻ പിന്നെയും കാലം കുറേ കൂടി വേണ്ടി വന്നു എന്നത് ശരി.

അതുപോലത്തെ മറ്റൊരു നിയമം കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

ഇതാണ് ആ നിയമം. രാജ്യത്തെ മുഴുവൻ ഭൂമിയും ദേശസാൽക്കരിയ്ക്കണം. എന്നുവച്ചാൽ  വെറുതേ ഇറക്കി വിടണം എന്നല്ല. ആരും തന്റെ ഭൂമിയിൽ നിന്നും ഇറങ്ങേണ്ട. അവിടെ തന്നെ വീട് വയ്ക്കാം. കെട്ടിടം പണിയാം. വാടകയ്ക്ക് കൊടുക്കാം. ഇപ്പോൾ ചെയ്യുന്നതുപോലെ എന്തും ചെയ്യാം. എന്നാൽ ആ ഭൂമിയിലെ പാറ, കല്ല്, മണ്ണ്, വെള്ളം, വായു  തുടങ്ങിയ പ്രകൃതി വിഭവങ്ങൾ എല്ലാം സർക്കാരിന്റേത് ആയിരിയ്ക്കും. ഭൂവുടമ അതിൽ എന്തെങ്കിലും കൃഷി അല്ലെങ്കിൽ നിർമ്മാണം ഒക്കെ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ അവകാശം ആ ഭൂ ഉടമയ്ക്ക് ആണ്.

ഇനി എനിയ്ക്ക് ഒരു വീട് വയ്ക്കണം എന്നിരിയ്ക്കട്ടെ. എനിയ്ക്ക് ഒരു സെന്റ് ഭൂമി പോലും വേണമെന്നില്ല. സർക്കാരിൽ നിന്നും പാട്ടത്തിന് എടുക്കാം. പരമാവധി കാലാവധി 99 വർഷം. അല്ലെങ്കിൽ 50 വർഷം നമ്മുടെ ഇഷ്ട്ടം പോലെ. അതു മറിച്ചു വിൽക്കാം വാടകയ്ക്ക് കൊടുക്കാം. ബാങ്കിൽ പണയം വച്ചു ലോൺ എടുക്കാം.

കൃഷി ചെയ്യുവാൻ ഭൂമി ഇല്ലാത്തവർക്ക് ഭൂമി പാട്ടത്തിന് എടുക്കാം. അങ്ങിനെ സാധ്യതകൾ അനന്തമാണ്.

മറ്റൊരു പ്രധാനപ്പെട്ട നിയമം ആരും ഭൂമി വെറുത ഇടാൻ പാടില്ല. ഒന്നുകിൽ കൃഷി ചെയ്യണം അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തണം.

ഇന്ന് നാട്ടിൽ നടക്കുന്നത് എന്താ?  എത്രയോ നല്ല സ്ഥലങ്ങൾ വെറുതേ കിടക്കുന്നു. പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തിന്നാൻ സമ്മതിയ്ക്കുകയു മില്ല എന്ന മട്ടിൽ. അത് അനുവദിച്ചുകൂടാ.

രാജ്യത്തെ മുഴുവൻ ഭൂമിയും സർക്കാരിന്റേത് ആയിരിയ്ക്കണം.

ഒരു ഭൂമി സർക്കാർ ഏറ്റെടുക്കുക ആണെങ്കിൽ എന്തു വില നൽകണം. തീറ്ച്ചയായും ഇന്നത്തെ മാർക്കറ്റ് വില നൽകണം. എത്രയാണ് ആ മാർക്കറ്റ് വില?  തർക്കം സ്വാഭാവികം. അതിനുള്ള പരിഹാരം ഇതാ. ഭൂമിയുടെ വില അതിന്റെ ഉടമ തന്നെ തീരുമാനിയ്ക്കട്ടെ . പക്ഷേ ആ വില അധികമാവാതിരിയ്ക്കാൻ, യാഥാർഥ്യത്തിന് നിറക്കുന്നത് ആവാൻ ഒരു വഴിയുണ്ട്. സ്വത്ത് നികുതി കൊണ്ടു വരണം. അത് ചെറിയ തുകയായിരിയ്ക്കരുത്. ഏതാണ്ട് 20 വർഷം സ്വത്തു നികുതി കൊടുക്കുമ്പോഴേയ്ക്കും മാർക്കറ്റ് വില വരത്തക്കവണ്ണം. ഇത്‌ ഞാൻ ഒരു ഉദാഹരണം പറഞ്ഞുവെന്നേ ഉള്ളൂ. എത്ര വില എന്നതൊക്കെ പിന്നീട് തീരുമാനിയ്ക്കാവുന്നതേ ഉള്ളൂ.

ഇപ്പോൾ പ്രകൃതി വിഭവങ്ങളുടെ കൊള്ളയാണ് നടക്കുന്നത്. ആ കൊള്ള അവസാനിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഈ കൊള്ള അവസാനിപ്പിച്ചാൽ മാത്രം മതി ഏതാനും വർഷം കൊണ്ട് മൂന്നര ലക്ഷം കോടിയുടെ പൊതു കടം പൂജ്യത്തിൽ എത്തിയ്ക്കുവാൻ.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്തെന്ന്  അറിയുവാൻ താൽപ്പര്യം ഉണ്ട്.

ഇനിയും ഈ വിഷയത്തിൽ വിശദീകരിയ്ക്കുവാൻ ഒരുപാട് ഉണ്ട്. നിങ്ങൾക്ക് കാര്യം മനസിലായല്ലോ. അതു മതി. ഇതിനൊക്കെ മുൻപ് സമ്പൂർണ ഡിജിറ്റയിസേഷനും കേരള കാർഡും കേരള ബാങ്കും കേരള ഇൻഷുറൻസും എല്ലാം നടപ്പാവണം.

ഇത്രയുമായാൽ ഒരാൾക്കും അഴിമതി ചെയ്യുവാൻ കഴിയില്ല.

Jose TV

12/12/2020 

2020 ഡിസംബർ 18, വെള്ളിയാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (8)

 നല്ല നാളെ...

ഞാൻ ആണ് മുഖ്യ മന്ത്രി എങ്കിൽ  (8)

ഇതിനൊക്കെയുള്ള പണം എങ്ങിനെ കണ്ടെത്തും?

പണം നാം തന്നെ കണ്ടെത്തണം. മറ്റാരും സഹായിയ്ക്കില്ല. വീണ്ടും പഴയ മാതൃകയിലേയ്ക്ക് പോവുകയാണ്. കൂട്ടുകുടുംബം. 

എന്റെ വീട്ടിൽ പ്രശ്നങ്ങൾക്ക് ഞാൻ എങ്ങിനെ പരിഹാരം കണ്ടെത്തും?  അതുപോലെ തന്നെ ഇതും. 

ഇതിനു മുൻപ് ഞാൻ 7 അധ്യായങ്ങളിൽ ആയി പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പായാൽ മതി നമ്മുടെനാടിനെ സ്വർഗ്ഗലോകം ആക്കി മാറ്റാനുള്ള പണം ലഭിയ്ക്കും. 

1) സമ്പൂർണ ഡിജിറ്റയിസേഷൻ. പിന്നെ ആർക്കും അഴിമതി നടത്തുവാൻ ആവില്ല. 

2) എല്ലാവർക്കും കേരള കാർഡ്. എന്താവശ്യത്തിനും കേരള കാർഡ്. അത് സ്ഥാപനവാവട്ടെ വ്യക്തിയാവട്ടെ. 

3) എല്ലാവരും നികുതി നൽകണം. ഒരു രൂപ വരുമാനം ഉള്ളവൻ തൊട്ട് ലക്ഷക്കണക്കിന് കോടി വരുമാനമുള്ളവൻ വരെ എല്ലാവരും. 

4) പണ ഇടപാട് അക്കൗണ്ടിൽ കൂടി മാത്രം. 

5) ഈ സംസ്ഥാനത്തെ മുഴുവൻ ജോലിക്കാർക്കും, അതു സർക്കാർ എന്നോ സ്വകാര്യ മേഖലയെന്നോ വ്യത്യാസമില്ലാതെ, ഒരേ ജോലിയ്ക്ക് ഒരേ ശമ്പളം. അത് നിയമം മൂലം നിർബന്ധമാക്കും. എന്നു മാത്രമല്ല എല്ലാവരുടെയും ശമ്പളം കേരള ബാങ്കിലുള്ള സർക്കാർ അക്കൗണ്ടിലേക്ക് വന്നിട്ട് ആ അക്കൗണ്ടിൽ നിന്നും ആണ് ഓരോ വ്യക്തികളുടെയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ്‌ ആവുക. 

6) വിദേശഗത്തു നിന്നയയ്ക്കുന്ന പണത്തിനും നികുതി നൽകണം. 

7) PSC പിരിച്ചു വിടണം. എവിടെ ജോലി ചെയ്താലും ഒരേ ശമ്പളവും പെൻഷനും ഒക്കെയാണെങ്കിൽ പിന്നെന്തിന് PSC? സംവരണവും ആവശ്യമില്ല. 

8) എല്ലാ കച്ചവടക്കാരും, എത്ര ചെറുതോ എത്ര വലുതോ ആവട്ടെ, tax regn. വേണം. ആർക്കും ഇളവില്ല. അതുവഴി കൃത്യമായ tax ലഭിയ്ക്കും. ഇപ്പോൾ ലഭിയ്ക്കുന്നതിന്റെ മൂന്നു മടങ്ങു് എങ്കിലും tax ൽ നിന്നുള്ള വരുമാനം വർദ്ധിയ്ക്കും. 

9) ഭൂമിയ്ക്ക് സ്വത്ത് നികുതി. അതും സ്വത്തിന്റെ മൂല്യത്തിനനുസരിച്ച്. അല്ലാതെ. ഭൂമിയുടെ വിസ്തീര്ണത്തിന് അനുസരിച്ചല്ല. 

10) പുതിയ വാഹനങ്ങളുടെ നികുതി 15 വര്ഷത്തേയ്ക്കുള്ളത് ഒന്നിച്ചു വാങ്ങുന്നതിനു പകരം ഒരു വർഷത്തേയ്ക്ക് മാത്രം ആയി വാങ്ങുന്നു. പിന്നീട് എല്ലാ വർഷവും regn പുതുക്കണം. 

11) ഇപ്പോൾ ഫ്രീ ആയി കൊടുക്കുന്ന സർക്കാർ സേവനങ്ങൾക്ക്  മുഴുവനും ഫീസ് കൊടുക്കണം. 

12) സംസ്ഥാനത്തെ ഭൂമി മുഴുവനും ദേശസാൽക്കരിയ്ക്കുന്നു. മണ്ണ്, പാറ, വെള്ളം, വായു, തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മുഴുവനും സർക്കാരിന്റേതായിരിയ്ക്കും. ഭൂമിയിൽ ചെയ്യുന്ന കൃഷി നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള വയുടെ വരുമാനം അതിന്റെ ഉടമയ്ക്ക്. 

13) ഭൂമി വെറുതേ ഇടാൻ സമ്മതിയ്ക്കില്ല. ഒന്നുകിൽ കൃഷി ചെയ്യണം അല്ലെങ്കിൽ എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്തണം. ഇതു രണ്ടും ചെയ്യാത്ത ഭൂമി സർക്കാർ പിടിച്ചെടുക്കും. 

യാതൊരു വിധ സർക്കാരോഫിസും ആവശ്യമില്ല. 

പരമാവധി ഒരു ജില്ലയ്ക്ക് ഒരോഫിസ്, അത്രയേ വേണ്ടൂ. 

ഇതുവഴി ഭരണ ചെലവ് ഇല്ലാതാവുന്നു. 

പല തരത്തിലുള്ള നൂറായിരം തരം സർട്ടിഫിക്കറ്റുകൾ ഇതൊന്നും ആവശ്യമില്ല. 

ആവശ്യമുള്ളത് എല്ലാവർക്കും കേരള കാർഡ്. അങ്ങിനെ ഒരു കാർഡ് വരുന്നതോട് കൂടി ആ ആളെ സംബന്ധിച്ച എല്ലാ വിവരങ്ങളും എപ്പോൾ വേണമെങ്കിലും ലഭ്യമാവും. പിന്നെന്തിന് സർട്ടിഫിക്കറ്റുകൾ വേണം? 

ഇവയോരോന്നിനേയും കുറിച്ച് വിശദമായി മുൻ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. 

ഇനി നാളെ കാണാം. 

Jose TV 

8891001003

18/12/2020

2020 ഡിസംബർ 17, വ്യാഴാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (7)

 നല്ല നാളെ... 

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ. (7)

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി ക്കൂടി വരുന്നു. ഞാൻ എങ്ങിനെ ഈ വിഷയത്തെ കാണുന്നു? 

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിന് വേണ്ടിയാണല്ലോ സോഷ്യലിസവും കമ്യൂണിസവും ഒക്കെ വന്നത്. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങളും അങ്ങിനത്തെ രാജ്യങ്ങളിൽ ആവുകയും ചെയ്തു. എന്നിട്ടെന്തായി എന്ന് നമുക്കെല്ലാവർക്കും അറിയാം. 

ആരെങ്കിലും ഒക്കെ ഉണ്ടാക്കി വച്ചത് വീതം വയ്ക്കുവാൻ എളുപ്പമാണ്. പക്ഷേ ഉണ്ടാക്കാൻ ആണ് പാട്. ഉണ്ടാക്കാൻ എല്ലാവരെക്കൊണ്ടും കഴിയില്ല. അതിന് കഴിവുള്ളവർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കണം. 

എന്നു വച്ചാൽ പണക്കാരനെ പന പോലെ വളരാൻ അനുവദിയ്ക്കണം. അല്ലാതെ അവിടെ അന്തരവും പറഞ്ഞിരുന്നാൽ കമ്യുണിസ്റ്റ് രാഷ്ട്രങ്ങൾക്ക് ഉണ്ടായഗതി വരും. 

ഒരു സംരംഭകൻ വളരേണ്ടത് ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് ആയിരിയ്ക്കണം. അതിനുവേണ്ടുന്ന എല്ലാ സൗകര്യവും അയാൾക്ക് ചെയ്തുകൊടുക്കണം. എന്നാൽ തൊഴിലാളിയെയോ രാജ്യത്തെയോ ചൂഷണം ചെയ്തായിരിയ്ക്കരുത്. അതിന് കഴിവുള്ള സർക്കാർ വരണം. 

തൊഴിലാളികളുടെ ശമ്പളം എത്രയെന്ന് തീരുമാനിയ്‌ക്കേണ്ടത് സർക്കാരാണ്. അല്ലാതെ തൊഴിലാളിയോ മുതലാളിയോ ആയിരിയ്ക്കരുത്. 

തൊഴിലാളികളുടെ ശമ്പളം എക്കീകരിയ്ക്കുന്നതിന് ഒരു മാതൃക ഞാൻ അവതരിപ്പിയ്ക്കുകയാണ്.

തൊഴിൽ മേഖലയെ നാലായി തരം തിരിയ്ക്കും. 

1) സ്കൂളിൽ പോവാത്തവർ മുതൽ MA, Msc, (post graduation ) വരെ വിദ്യാഭ്യാസമുള്ളവർ. (ഈ വിഭാഗത്തിൽ പെടുന്ന എല്ലാവര്ക്കും ഒരേ നിരക്കിലുള്ളശമ്പളം)

2) MBBS മുതൽ IAS നു താഴെ വരെ വിദ്യാഭ്യാസമുള്ളവർ. (ഈ വിഭാഗത്തിൽ പെടുന്നവർക്കും ഒരേ നിരക്കിലുള്ളശമ്പളം)

3) IAS, IPS... തുടങ്ങിയവ (ഈ വിഭാഗത്തിൽ പെടുന്നവർക്കും ഒരേ നിരക്കിലുള്ളശമ്പളം)

) IAS നു മുകളിൽ. (ശമ്പള നിബന്ധനയില്ല)

ഈ നാല് വിഭാഗത്തിലും പെടുന്നവർക്ക് കൊടുക്കേണ്ടുന്ന മിനിമം ശമ്പളം സർക്കാർ തീരുമാനിയ്ക്കും. മിനിമം ആണ്. കൂടുതൽ എത്ര വേണമെങ്കിലും ആവാം. 

സ്കൂളിൽ പോവാത്തവനും MA പഠിച്ചവനും ഒരേ ശമ്പളമോ? 

അതെ. ഒരേ ശമ്പളം.

അതിലെ യുക്തി? 

ഞാൻ മുകളിൽ പറഞ്ഞ മാതൃക നോക്കുക.

ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളെയും ഒരു വലിയ കൂട്ട് കുടുംബത്തോട് ഉപമിയ്ക്കണം. മുഖ്യമന്ത്രി ആണ് ആ കൂട്ട് കുടുംബത്തിന്റെ കാരണവർ. ആ വലിയ കൂട്ട് കുടുംബത്തിലെ മുഴുവൻ പേരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ആ കാരണവരുടെ ഉത്തരവാദിത്വം ആണ്. 

ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ വൈദഗ്ധ്യം മാത്രമേ ആവശ്യമുള്ളൂ. മറ്റൊന്നും ആവശ്യമില്ല. അല്ലെങ്കിൽ തന്നെ എന്തൊക്കെയാണ് ഈ പഠിച്ചുകൂട്ടുന്നത്? ജീവിതത്തിൽ ഒരിയ്ക്കലും ആവശ്യമില്ലാത്ത കാര്യങ്ങൾ അല്ലെ?

അങ്ങിനെയെങ്കിൽ ഡോക്ടർമാർ മുതൽ മുകളിൽ ഉള്ളവർക്ക് കൂടുതൽ കൂടുതൽ പ്രതിഫലം കൊടുക്കണോ? 

വേണം. അവർ അസാമാന്യ കഴിവുകൾ ഉള്ളവർ ആണ്. അവരുടെ ആ കഴിവുകൾ നമുക്ക് ആവശ്യമുണ്ട്. നാടിന് ആവശ്യമുണ്ട്. ആ കഴിവിന് തക്ക വില കൊടുക്കണം.

എല്ലാവരും ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം അതായത് മൊത്തം ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യണം.

ഈ 8 മണിക്കൂർ ജോലിയ്ക്ക് എത്ര പ്രതിഫലം കൊടുക്കണം?

5 ദിവസം ജോലി ചെയ്യുമ്പോൾ 7 ദിവസം ആ വ്യക്തി യുടെ കുടുംബത്തിന് മാന്യമായി ജീവിയ്ക്കുവാൻ ആവശ്യമായത്ര പ്രതിഫലം കൊടുക്കണം.

ഇതിനൊക്കെയുള്ള പണം എങ്ങിനെ കണ്ടെത്തും?

നാളെ കാണാം.

https://nallanaale.blogspot.com/

Jose TV

8891001003

17/12/2020

2020 ഡിസംബർ 13, ഞായറാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (6)

 നല്ല നാളെ 

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (6)

സമ്പൂർണ ഡിജിറ്റയിസേഷൻ നടന്നു കഴിഞ്ഞ കോടതിയിൽ എങ്ങിനെയാണ് ഒരു കേസ് ഫയൽ ചെയ്യുന്നത് എന്നും ആ കേസ് എങ്ങിനെ വിചാരണ നടത്തി കേസ് തീർപ്പാക്കും എന്നും നോക്കാം. 

വക്കീലും ജഡ്ജിയും ഒന്നുമില്ലാതെ കേസ്  നടത്തുകയോ? സംശയം ന്യായമാണ്. വിശദീകരിയ്ക്കാം. 

എനിയ്ക്ക് മറ്റൊരാൾക്കെതിരെ ഒരു പരാതി ഉണ്ടെന്ന് ഇരിയ്ക്കട്ടെ. ഞാൻ ഒരു കംപ്യുട്ടറിന്റെ മുന്നിൽ ഇരിയ്ക്കുന്നു. എന്റെ കേരള കാർഡ് നമ്പർ എന്റർ ചെയ്യുന്നു. എന്നെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും മോണിറ്ററിൽ തെളിയുന്നു. എതിർ കക്ഷിയുടെ മേൽവിലാസം കൊടുക്കുന്നു. ആ ആളുടെ കേരള കാർഡ് നമ്പർ മോണിറ്ററിൽ തെളിയുന്നു. അയാൾക്കെതിരെ ആണ് പരാതി എന്നുറപ്പാക്കിയാൽ ok എന്നു കൊടുത്ത് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിയ്ക്കുന്നു. 

ഇവിടെ ആദ്യം ഞാൻ ഒരു സത്യ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. ഈ സത്യ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ സത്യം മാത്രമേ പറയാവൂ. ഏതെങ്കിലും കാര്യത്തിൽ കളവ് പറഞ്ഞു എന്നു കോടതിയ്ക്ക് ബോധ്യപ്പെട്ടാൽ ഓരോ കളവിനും പ്രത്യേകം പ്രത്യേകം ശിക്ഷ ഉണ്ടാവും. 

അടുത്ത ഘട്ടം പ്രതിയ്‌ക്കെതിരെ ഉള്ള ആരോപണം ആണ്. ആരോപണത്തിനുള്ള തെളിവുകളും ഈ ഘട്ടത്തിൽ കൊടുക്കണം. ഈ ആരോപണം വോയ്‌സ് ആയിട്ടും ടെക്സ്റ്റ്‌ ആയിട്ടും കൊടുക്കാം. ഇപ്പോൾ ഞാൻ പരാതിക്കാരൻ ആയും എതിർ കക്ഷി പ്രതി ആയിട്ടും ഒരു കേസ് രെജിസ്റ്റർ ആവുന്നു. 

അപ്പോൾ തന്നെ എതിർ കക്ഷിയ്ക്ക് സമൻസ് പോവുകയും സമൻസ് കിട്ടുകയും ചെയ്യും. പ്രതി തന്റെ പേരിലുള്ള കേസ് നമ്പർ എന്റർ ചെയ്യുന്നതോടു കൂടി പ്രതിയുടെ പേരിലുള്ള ആരോപണവും വാദിയെക്കുറിച്ചുള്ള വിവരങ്ങളും ലഭിയ്ക്കുന്നു. 

ഇപ്പോൾ പ്രതിയ്ക്കു എന്തെങ്കിലും പറയുന്നതിന് മുൻപ് ആദ്യം സത്യപ്രതിജ്ഞ എടുക്കണം. ഈ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ സത്യം മാത്രമേ കോടതിയിൽ ബോധിപ്പിയ്ക്കാവൂ. എന്തെങ്കിലും കളവ് പറഞ്ഞാൽ ഓരോ കളവിനും പ്രത്യേകം പ്രത്യേകം ശിക്ഷ ഉണ്ടാവും. വാദിയുടെ ആരോപണം തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷ വേറെയും. 

ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം അപ്പോൾ തന്നെ കോടതി വിധി പ്രസ്താവിയ്ക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കേസിനു തീർപ്പ് ആവുന്നു. 

ഇവിടെ എവിടെയും ഒരു മനുഷ്യ സാന്നിധ്യമില്ല. ജഡ്ജിയും വക്കീലും എല്ലാം കമ്പ്യൂട്ടർ തന്നെ. ഈ വിധിയിൽ പരാതി  ഉണ്ടെങ്കിൽ മേൽക്കോടതിയെ സമീപിയ്ക്കാം. ഈ മേൽക്കോടതിയും കമ്പ്യൂട്ടർ തന്നെ. 

ഇതൊക്കെ സാധ്യമാണ്. ഇന്നത്തെ ആധുനിക കമ്പ്യൂട്ടറിന് ഇതുപോലെ ഏതു കാര്യവും ചെയ്യുവാൻ ഉള്ള ശേഷി ഉണ്ട്. 

ഇനി നാളെ കാണാം 

JoseTV

13/12/2020

2020 ഡിസംബർ 12, ശനിയാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (5)

ഞാൻ ആണ് മുഖ്യ മന്ത്രി എങ്കിൽ (5)