നല്ല നാളെ….
ഞാൻ
ആണ്
മുഖ്യമന്ത്രി
എങ്കിൽ (2)
ലക്‌ഷ്യം. ഒരു ക്ഷേമ രാഷ്ട്രം
ക്ഷേമ രാഷ്ട്രം എന്നാൽ യൗവ്വനയുക്തയും അതി സുന്ദരിയും ആയൊരു
യുവതി സർവാഭരണ വിഭൂഷിതയായി ഏത് അർദ്ധ രാത്രിയിലും രാജ്യത്തെവിടെയും ഭയമേതുമില്ലാതെ
സുരക്ഷിതയായി സഞ്ചരിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രം ഏതോ ആ രാഷ്ട്രമാണ് ക്ഷേമ രാഷ്ട്രം.
ഈ ലക്ഷ്യത്തിൽ എത്തുവാൻ ഒരുപാട് ദൂരം
സഞ്ചരിയ്ക്കേണ്ടതുണ്ട്. ഓരോന്നായി പറയാം.
അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്നൊക്കെ പറയാൻ
എളുപ്പമാണ്. ഇതിനൊക്കെയുള്ള പണം എങ്ങിനെ കണ്ടെത്തും?
കുറുക്കുവഴികൾ ഒന്നുമില്ല. നാം തന്നെ കണ്ടെത്തണം. എങ്ങിനെ?
മുൻപ് പറഞ്ഞ മാതൃകയിലേയ്ക്ക് പോകാം.
ഒരു
രാജ്യത്തിലെ
മുഴുവൻ
ജനങ്ങളെയും
ഒരു
വലിയ
കൂട്ട്
കുടുംബത്തോട്
ഉപമിയ്ക്കണം. മുഖ്യമന്ത്രി ആണ് ആ കൂട്ട് കുടുംബത്തിന്റെ കാരണവർ. ആ വലിയ കൂട്ട് കുടുംബത്തിലെ മുഴുവൻ പേരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ആ കാരണവരുടെ ഉത്തരവാദിത്വം ആണ്.
ഇതിലുണ്ട് ഉത്തരം. കുടുംബാംഗങ്ങൾ തമ്മിൽ പോരും കുശുമ്പും
കുന്നായ്മയും തോന്നിവാസവും ഒക്കെ നടക്കുന്നത് എന്റെ കുടുംബത്തിൽ ആണ് എങ്കിൽ ഞാൻ
എന്ത് ചെയ്യും? അത് തന്നെ
ഇവിടെയും ചെയ്‌താൽ മതി.
യാഥാർഥ്യം ആർക്കും എതിരല്ല
എല്ലാവരും യാഥാർഥ്യം ഉൾക്കൊള്ളണം. കുടുംബത്തിൽ എല്ലാവർക്കും
തുല്യ അവകാശമാണ് അങ്ങിനെ ഉൾക്കൊള്ളുന്നില്ലെങ്കിൽ
ചെയ്യുവാനും ചെയ്യിയ്ക്കാനുമാണ് ഇവിടെ ഒരു മുഖ്യ മന്ത്രിയും ആ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സർക്കാരുമുള്ളതത്. കൂട്ട്
കുടുംബത്തിന്റെ കാരണവർ പോലെ.
ആദ്യം വേണ്ടത്,
വരുമാനം കൂട്ടണം
വരുമാനം കൂടണമെങ്കിൽ ഭരണ ചെലവ് അങ്ങേയറ്റം കുറയ്ക്കണം.
ധൂർത്ത് ഒഴിവാക്കണം. പ്രത്യുത്പ്പാദനപരമല്ലാത്ത ഒന്നും അനുവദിച്ചു കൂടാ.
ഉൽപ്പാദനം വർദ്ധിയ്ക്കണം. ഉൽപ്പാദനത്തെ തടസപ്പെടുത്തുന്ന
ഒന്നും അനുവദിച്ചു കൂട.
ഭരണ ചെലവ് കുറയ്ക്കണം.
അഴിമതി ഇല്ലാതാവണം.
ഭരണം കമ്പ്യൂട്ടറിനെ ഏൽപ്പിച്ചാൽ മതി, മുകളിൽ പറഞ്ഞ കാര്യങ്ങൾ ഫലപ്രദമായി
നടപ്പാകും.
കമ്പ്യൂട്ടർ കളവ് പറയില്ല, പക്ഷപാതം കാണിയ്ക്കില്ല. പണി മുടക്കില്ല. ഇരുപത്തിനാലു
മണിക്കൂറും ജോലി ചെയ്യും. ഇത്തിരി കറണ്ട്. അത് മാത്രം മതി അതിന്.
അങ്ങിനെ വരുമാനം കൂടുവാൻ എല്ലാവരും നികുതി കൊടുക്കണം
ഒരു രൂപ വരുമാനം ഉള്ളവൻ ആകട്ടെ ഒരു ലക്ഷം കോടി രൂപ വരുമാനം ഉള്ളവൻ ആകട്ടെ എല്ലാവരും നികുതി
കൊടുക്കണം. നികുതി ഈടാക്കേണ്ടത് ഫ്ലാറ്റ് ആയിട്ടായിരിയ്ക്കണം സ്ളാബ് അടിസ്ഥാനത്തിൽ
ആയിരിയ്ക്കരുത്.10 ശതമാനം
ആയിക്കൊള്ളട്ടെ 20 ശതമാനം
ആയിക്കൊള്ളട്ടെ 40 ശതമാനം
ആയിക്കൊള്ളട്ടെ അത് എല്ലാവര്ക്കും ഒരുപോലെ ആയിരിയ്ക്കണം. ഒരേ നിരക്കിൽ തന്നെ ആയിരിയ്ക്കണം.
അപ്പോൾ ചോദിയ്ക്കാം
പാവപ്പെട്ടവൻ എങ്ങിനെ നികുതി കൊടുക്കും എന്ന്?
പാവപ്പെട്ടവൻ നികുതി കൊടുക്കേണ്ടല്ലോ. ചെറിയ വരുമാനത്തിന്
ചെറിയ നികുതി അല്ലേ വരൂ. വലിയ വരുമാനത്തിന് വലിയ നികുതിയും. വരുമാനത്തിനാണ് നികുതി. വരുമാനം ഇല്ലാത്തവന്
നികുതിയും ഇല്ല. സമൂഹത്തിലെ ഏറ്റവും താഴെ ഉള്ള ആൾ എന്ന് നാം കരുതുന്ന
ആദിവാസിയ്ക്കുവരെ മാസം 40,000
ഉം 50,000 ഉം ഒക്കെ
പ്രതിമാസം ലഭിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് എത്തുവാൻ അധിക കാലം ഒന്നും വേണ്ട. ഏറിയാൽ 5 വർഷം മതി.
ഏതു തൊഴിലിനും പ്രതിഫലം എത്രയെന്നു തീരുമാനിയ്ക്കുന്നത് തൊഴിലാളിയോ
തൊഴിൽ ഉടമയോ ആയ്രിരിയ്ക്കരുത്. സർക്കാരായിരിയ്ക്കണം.
വിദേശത്തു നിന്നയയ്ക്കുന്ന സമ്പാദ്യത്തിനും
നികുതി നൽകണം.
വിദേശത്തുനിന്നും നാട്ടിലേക്കയയ്ക്കുന്ന പണത്തിനും, അത് ആ ആളുടെ വരുമാനത്തിലേയ്ക്ക് ആണെങ്കിൽ,
തീർച്ചയായും നികുതി നൽകണം. നികുതി നൽകുന്ന കാര്യത്തിൽ പ്രവാസി എന്നോ സ്വദേശി എന്നോ
വ്യത്യാസം ഉണ്ടാവരുത്.
ഏതൊരു
രാജ്യത്തിനും പുരോഗതി ഉണ്ടാവണമെങ്കിൽ ഉൽപ്പാദനം വർദ്ധിയ്ക്കണം. ഉൽപ്പാദനം വർദ്ധിയ്ക്കുമ്പോൾ ഉൽപ്പന്നം ലഭിയ്ക്കും. ആ ഉൽപ്പന്നം
വിൽക്കുമ്പോൾ പണം ലഭിയ്ക്കും. ആ പണം
ഉപയോഗിച്ചു് എന്തും വാങ്ങാം. അതുകൊണ്ട് പരമാവധി ഉൽപ്പാദനം വർദ്ധിപ്പിയ്ക്കുക എന്നതായിരിയ്ക്കണം സർക്കാരിന്റെ നയം. അതിനെ
തടസപ്പെടുത്തുന്ന
ഒന്നും അനുവദിച്ചു കൂടാ.
ഉൽപ്പാദനം വർദ്ധിയ്ക്കുവാൻ എന്ത് ചെയ്യണം?
ഉൽപ്പാദനം വർദ്ധിയ്ക്കുവാൻ
തൊഴിലാളി മാത്രം വിചാരിച്ചതുകൊണ്ടോ വ്യവസായി മാത്രം വിചാരിച്ചതുകൊണ്ടോ ഇവർ
രണ്ടു കൂട്ടരും വിചാരിച്ചതുകൊണ്ടോ മാത്രം ആയില്ല. സർക്കാരും കൂടി വിചാരിയ്ക്കണം.
ഇവർ മൂന്നു പേരും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ഉത്പാദനം കൂടും. ഉൽപ്പാദനം
കൂടുന്നതിനാൽ മുതലാളിയ്ക്ക് സന്തോഷം. തൊഴിലും നല്ല ശമ്പളവും ലഭിയ്ക്കുന്നതുകൊണ്ട്
തൊഴിലാളിയ്ക്കും സന്തോഷം. കൂടുതൽ നികുതി ലഭിയ്ക്കുന്നതുമൂലം സർക്കാരും ഹാപ്പി.
പണക്കാരനെ പന പോലെ വളരാൻ അനുവദിയ്ക്കണം.
എന്തിന് പണക്കാരനെ
പന പോലെ വളർത്തണം?
പണക്കാരന്റെ കയ്യിൽ പണം വന്നാൽ അവൻ അത് അടിച്ചു പൊളിച്ചു
തീർക്കില്ല. അത് എവിടെയെങ്കിലും റീ ഇൻവെസ്റ് ചെയ്ത് വർദ്ധിപ്പിയ്ക്കുവാനെ നോക്കൂ.
അങ്ങിനെ റീ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ധാരാളം പേർക്ക് പുതിയതായി തൊഴിൽ ലഭിയ്ക്കുന്നു.
സർക്കാരിന് കൂടുതൽ നികുതിയും ലഭിയ്ക്കുന്നു.
എന്നാൽ ഈ വ്യവസായിയെ വരച്ച വരയിൽ നിർത്തുവാനും സർക്കാരിന്
കഴിയണം. അങ്ങിനെ വരച്ച വരയിൽ നിറുത്തുവാൻ എന്ത് ചെയ്യണം? അതിനാണ് ഭരണം കംപ്യുട്ടറിനെ
ഏൽപ്പിയ്ക്കണം എന്ന് പറയുന്നത്. (ഡിജിറ്റ്റൈസേഷൻ).
ഒരു
തീരുമാനം എടുക്കേണ്ടിടത്ത് മനുഷ്യൻ വരുന്നതാണ് സകല അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും കാരണം. ഇന്നത്തെ ഏതു ജോലിയും ചെയ്യുവാൻ ഇന്നത്തെ കമ്പ്യൂട്ടറിന് പ്രാപ്തിയുണ്ട്.
കമ്പ്യൂട്ടർ കളവ് പറയില്ല, പക്ഷപാതം
കാണിയ്ക്കില്ല. പണി മുടക്കില്ല. ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യും. ഇത്തിരി
കറണ്ട്. അത് മാത്രം മതി അതിന്.
അതുകൊണ്ട് സർക്കാരിന്റെ മുഴുവൻ പ്രവർത്തനവും കമ്പ്യൂട്ടർ
വഴിയാകണം. സമ്പൂർണ ഡിജിറ്റൈസേഷൻ.
ഒരു പത്തിരുപത് വർഷങ്ങൾക്ക് മുന്പായിരുന്നുവെങ്കിൽ ഒരു
രാജ്യം ഭരിയ്ക്കുന്ന ഭരണാധികാരി വിചാരിച്ചാൽ മാത്രമേ സദ്ഭരണം സാധ്യമാകുമായിരുന്നുള്ളൂ ആ ഭരണാധികാരി
മനുഷ്യ സ്നേഹിയും നല്ല മനസ്സിനുടമയും വിഷൻ ഇല്ലാത്ത ആളുമാണെങ്കിൽ പൊതുജനത്തിന്റെ
കാര്യം കഷ്ടം തന്നെ.
എന്നാൽ ഇന്ന് അങ്ങിനെയല്ല. ഇന്ന് ടെക്നോളജി ലഭ്യമാണ്. ആ
ടെക്നൊളജിയെക്കൂടി കൂട്ടിയാൽ മതി. ഭരണാധികാരി എത്ര മോശം ആളാണെങ്കിലും അഴിമതി
ചെയ്യുവാനോ ദുർഭരണമോ നടക്കില്ല.
പൂട്ടില്ലാത്ത പെട്ടിയിൽ
നിന്നും ഏതു പുണ്യവാളനും മോഷ്ടിയ്ക്കും. അപ്പോൾ മോഷണം നടക്കാതിരിയ്ക്കണം എങ്കിൽ പെട്ടി നല്ല താഴിട്ടു പൂട്ടുക എന്നത് മാത്രമാണ് പ്രതിവിധി. അങ്ങിനെ
പൂട്ടുന്നതിനാണ് ഭരണം കമ്പ്യൂട്ടറിനെ ഏൽപ്പിയ്ക്കണം എന്ന് പറയുന്നത്.
ആദ്യം
എല്ലാം
ഡിജിറ്റൈസ്
ചെയ്യുന്നു. പിന്നെ ക്യാഷ് ലെസ്സ്. അത് കഴിഞ്ഞു പേപ്പർലെസ്സ്. അതോടെ അഴിമതി, ഗുണ്ടായിസം, മോഷണം, മാഫിയ തുടങ്ങിയവ എല്ലാം അവസാനിയ്ക്കുന്നു. ആർക്കെങ്കിലും അഴിമതി നടത്തണം എന്ന് വിചാരിച്ചാൽ പോലും നടക്കില്ല.
എല്ലാവരും നികുതി നൽകണം. ഒരു രൂപ വരുമാനം ഉള്ളവൻ തൊട്ട് ഒരു
ലക്ഷം കോടി വരുമാനം ഉള്ളവൻ വരെ നികുതി
നൽകണം.
ചുരുക്കം പറഞ്ഞാൽ എല്ലാവരും നികുതി നൽകണം. ആരും അതിൽ
നിന്നും ഒഴിവാകുന്നില്ല.
ഒരു
രൂപ ആകട്ടെ ഒരു ലക്ഷം കോടി രൂപ ആകട്ടെ. അക്കൗണ്ടിൽ കൂടിയേ ട്രാൻസാക്ഷൻ നടക്കൂ. സോഴ്സ്
വെളിപ്പെടിത്തുകയും
വേണം. ആര് ആർക്ക് കൊടുക്കുന്നു? എന്തിനു കൊടുക്കുന്നു? ഇടപാട് ചെയ്തുകൊടുത്ത ജോലിക്കാരന്റെ പേരും ID യും
സമയവും ഉൾപ്പടെ എല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ രജിസ്റ്റർ ആവുന്നു.
ഇത്രയും
ആയാൽ പിന്നെ
സർക്കാർ ഓഫിസുകൾ തന്നെ ആവശ്യമില്ല. സർക്കാർ ഓഫീസുകൾ പ്രവർത്തിയ്ക്കുന്ന കെട്ടിടങ്ങൾ എല്ലാം ഒന്നുകിൽ വിൽക്കാം അല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കാം.
ക്ഷേമ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഒരു പാട്
ദൂരമുണ്ട്.
അപ്പോൾ ഇനി നാളെ കാണാം.
TV Jose, mob:
8891001003
November 4, 2020