2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

1. എന്റെ ഇന്റർനെറ്റ് തുടക്കം...

ഹോ അവസാനം ഞാനതു കണ്ടെത്തി! 

എങ്ങിനെ മലയാളത്തിൽ ടൈപ്പ് ചെയ്യാമെന്ന്. 
ഇത്ര സിമ്പിൾ ആയി ചെയ്യാമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. 
എത്ര നാളായി അന്വേഷിച്ചു നടക്കുന്നു. 
ഒരുപാടു പേരോടു ചോദിച്ചു. പലരും പല തരം വഴികൾ പറഞ്ഞു തന്നു. 
അതെല്ലാം തന്നെ പരീക്ഷിച്ചു. ഒന്നും പൂർണ വിജയമായില്ല. 
പല അക്ഷരങ്ങളും കിട്ടാതെ പോകുന്നു. 
അവസാനം ഞാൻ സ്വയം കണ്ടെത്തി. 
ടൈപ്പ് ഇൻ മലയാളം എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു. 

ആണ്ടെ കിടക്കുന്നു! 

ഒരു പൂവ് ചോദിച്ചവന് ഒരു പൂക്കാലം തന്നെ കിട്ടി എന്ന പോലെ. 
നാഴികക്ക് നാല്പതു വട്ടം ഏതു കാര്യത്തിനും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന എനിക്കെന്തേ ഇത് നേരത്തെ തോന്നിയില്ല? 

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നല്ലാതെ എന്തു പറയാൻ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ