ലോകത്തെ നന്നാക്കുവാനൊ?!!!!....
യേശു ക്രിസ്തു മുതൽ ഗാന്ധിജി വരെ ശ്രമിച്ചിട്ട് ഒരു തരി പോലും നന്നായില്ല. പിന്നെയാ......
ഇതു കേട്ട എന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ പരിഹസിക്കുന്നു. അതു ശരിയാ. പക്ഷെ അന്നത്തെ സാഹചര്യമല്ല ഇന്ന്. അന്ന് ഉപദേശിച്ചു മാത്രം നന്നാക്കേണ്ടിയിരുന്നു. ഇന്നതല്ല സ്ഥിതി. ഇന്ന് ടെക്നോളജി യുടെ സഹായം കൂടിയുണ്ട്. ടെക്നോളജി യെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ ഏതു കാര്യവും നമ്മുടെ വരുതിയിൽ നിൽക്കും
എനിക്കിപ്പോൾ അറുപത്തഞ്ചു വയസ്. എന്നു വച്ചാൽ വിശ്രമ ജീവിതത്തിൽ എന്നു പറയാം. ഒന്നു കൂടി വ്യക്ത്തമായി പറഞ്ഞാൽ വിശ്രമജീവിതം ആസ്വദിക്കുകയാണ്. അങ്ങിനെയുള്ളപ്പോൾ ആണല്ലോ നാടിനെ മുഴുവനുമങ്ങ് നന്നാക്കികളയാം എന്നൊക്കെ തോന്നുക.
എന്റെയീ സൌഭാഗ്യങ്ങളെല്ലാം എന്റെ മിടുക്കുകൊണ്ടുണ്ടായതാണ് എന്നും നിങ്ങളിൽ പലർക്കും ആ മിടുക്കില്ലാത്തതാണ് നിങ്ങൾക്കു സൌഭാഗ്യങ്ങളില്ലെങ്കിൽ അതിനു കാരണമെന്നും ഞാൻ കരുതുന്നതുകൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ ചിന്തിക്കുവാൻ ഒരു പക്ഷെ എന്നെ പ്രേരിപ്പിക്കുന്നത്. അതെന്തുമാവട്ടെ. വിഷയത്തിലേക്ക് വരാം.
അതിന്റെ ആദ്യ പടിയായി ആദ്യം സ്വന്തം നാട്. അതായത് കേരളം. പിന്നെ ഇന്ത്യ. അതു കഴിഞ്ഞു ലോകം. ആദ്യം ചെറിയ ചെറിയ കാര്യങ്ങൾ. പിന്നെ പിന്നെ വലുതിലേക്ക്. അതിന്റെ ആദ്യ പടിയാണ് ലോട്ടറി വിഷയത്തിലുള്ള എന്റെ പോസ്റ്റിങ്ങ്. അതിന്റെ തുടക്കത്തിൽഞാൻ ലോട്ടറിക്ക് നൂറു ശതമാനവും എതിരായിരുന്നുവെങ്കിലും അവസാനത്തെക്കെത്തുമ്പോൾ എന്റെ നിലപാട് ഒന്ന് മയപ്പെടുന്നതായി കാണാം. അത് വിഷയത്തെ മറ്റൊരാങ്കിളിൽകൂടി കണ്ടതാണ്. ഇപ്പോഴും എന്റെ നിലപാട് ലോട്ടറി തട്ടിപ്പാണെന്നു തന്നെയാണ്. മനുഷ്യനെ വെറുതെ വ്യാമോഹിപ്പിച്ചു പറ്റിക്കുകയാണ്.
മനുഷ്യനെ ഉപദേശിച്ചു നന്നാക്കുവാൻ കഴിയില്ല. അങ്ങിനെ കഴിയുമായിരുന്നെകിൽ എത്ര പണ്ടേ അവൻ നന്നാകേണ്ടാതായിരുന്നു. അതിനു കാരണം അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത്തരത്തിലാണ് എന്നതാണ്. അടിസ്ഥാനപരമായി ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നൂറു ശതമാനവും സ്വാർഥൻ ആയിട്ടാണ്. സ്വാർഥത എന്നത് മാത്രമാണ് സത്യം. നിസ്വാർധത എന്നത് വെറും സങ്കല്പമാണ്. അങ്ങിനെയൊന്നില്ല. അഥവാ അങ്ങിനെയൊന്നുണ്ടെങ്കിൽ അത് ഒരമ്മക്ക് തന്റെ സ്വന്തം കുഞ്ഞിനോട് ഉള്ളതു മാത്രമാണ്. ഒരമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിചിട്ടല്ല. ബാക്കി എല്ലാവരുടെതും കണ്ടീഷൻ വച്ചുള്ള സ്നേഹമാണ്. തിരിച്ചിങ്ങോട്ടും കിട്ടിയില്ലങ്കിൽ മട്ടു മാറും. ഇതൊക്കെ യധാർധ്യങ്ങൾ ആണ്.
എന്തു കൊണ്ടാണ് മനുഷ്യൻ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റിപ്പോകുന്നത്. അതിനു പല കാരണങ്ങൾ ഉണ്ട്. തികച്ചും വ്യത്യസ്തമായ വസ്തുതകളെ അപഗ്രഥിച്ച് ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ എല്ലാ വസ്തുതകളും ഒരേ തീക്ഷണതയോടുകൂടി മനസിലേക്ക് എല്ലായ്പോളും വന്നു കൊള്ളണമെന്നില്ല. കൂടാതെ ജന്മനാ ഉള്ള അവനിലെ സ്വാർധതയും. ഇവ രണ്ടും ആണ് തീരുമാനങ്ങൾ തെറ്റിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ.
അപ്പോൾ പിന്നെ എന്താണു വഴി. വഴിയുണ്ട്. കഴിയുന്നത്റ കാര്യങ്ങൾ കംപ്യുട്ടറിനെ ഏൽപ്പിക്കുക. കമ്പ്യൂട്ടർ പക്ഷപാതിത്വം കാണിക്കില്ല. തെറ്റ് പറ്റില്ല. സെക്കന്റ് കൾക്കുള്ളിൽ തീരുമാനം വരും. അത് നൂറു ശതമാനവും ശരിയും നിഷ്പ്പക്ഷവും ആയിരിക്കും. ഇന്നത്തെ കമ്പ്യൂട്ടർ ഏതു ജോലിയും കുറ്റമറ്റ രീതിയിൽ നിമിഷങ്ങൾക്കുള്ളിൽ ചെയ്തു തീർക്കുവാൻ പ്രാപ്തമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ