2015 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

4. ഉരുൾ പൊട്ടൽ



ഇത് ഉരുൾപൊട്ടലിനെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണ്. ഞാൻ ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധനല്ല. കഴിഞ്ഞ നാല്പതു കൊല്ലത്തോളമായി ഈ വിഷയത്തിൽ എനിക്ക് കിട്ടിയ അറിവുകൾ എന്റെ യുക്തി യിൽ അപഗ്രഥിച്ചു കിട്ടിയ റിസൾട്ട്‌ ആണിത്. ഇതു പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയൂ. വിദഗ്ധർ കാണട്ടെ. അവർ വിലയിരുത്തട്ടെ. അങ്ങിനെ നൂറു ശതമാനവും ശരിയായോരുത്തരം കിട്ടുന്നത് തികച്ചും ശരിയായൊരു പരിസ്ഥിതി നിലപാടെടുക്കുവാൻ സഹായിക്കും.

എന്താണ് ഉരുൾപൊട്ടൽ?  എങ്ങിനെ അതുണ്ടാകുന്നു?

ഈ ചോദ്യങ്ങൾക്ക് ഇതു വരെ നാം കേട്ട ഉത്തരങ്ങൾ എല്ലാം തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

രണ്ടു തരം വിശദീകരണങ്ങൾ ആണ് പ്രധാനമായും കേൾക്കുന്നത്

ഒന്നിങ്ങനെയാണ്. മണ്ണിലേക്കിറങ്ങുന്ന വെള്ളം മൂലം മണ്ണിൻറെ ബോണ്ടിംഗ് നഷ്ട്ടപ്പെടുന്നതിനാൽ  മണ്ണ് താഴേക്കു ഊർന്നിറങ്ങുന്നു. ഇതിന്റെ വീഡിയോകളും സ്റ്റിൽസും ആണ് പലപ്പോഴും ഉരുൾപൊട്ടൽ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്.

ഇത്  മലയിടിച്ചിൽ മണ്ണിടിച്ചിൽ എന്നൊക്കെപ്പറയുന്ന landslide ആണ്. ഇതിൽ വെള്ളം വളരെക്കുറച്ചേ ഉണ്ടാകൂ. മുഴുവനും കല്ലും മണ്ണും ചെളിയും ഒക്കെയായിരിക്കും. ഇതല്ല കേരളത്തിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ. ഇവിടുണ്ടാകുന്ന ഉരുൾപൊട്ടലിൽ വെള്ളമാണ് പ്രധാന ഖടകം. വെള്ളമെന്നുവച്ചാൽ ഒരു നാടിനെ മുഴുവൻ പ്രളയ ജലത്തിൽ മുക്കുവാൻ പോന്ന അത്ര വെള്ളം.

അടുത്തതിങ്ങനെ. മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം മണ്ണിലേക്കിറങ്ങി മർദ്ദം കൂടിക്കൂടി താങ്ങാനാവാതെ വരുമ്പോൾ പൊട്ടി ത്തെറിക്കുന്നു. ഇതും തെറ്റാണ്.

വിശദീകരിക്കാം. ഒരു ശരാശരി ഉരുൾ പൊട്ടലിലൂടെ ഉണ്ടാകുന്നത് ഒരു നാടിനെ മുഴുവൻ പ്രളയ ജലത്തിൽ മുക്കുവാൻ പോന്ന അത്ര വെള്ളം ആണ്. ഈ വെള്ളം എവിടെ നിന്നു വരുന്നു? മണ്ണിൽ നിന്നാണെങ്കിൽ അവിടെ ഇത്രയും വെള്ളം ഉൾക്കൊള്ളുവാൻ ആവശ്യമായത്ര ഇടം (സ്പേസ് അതായത് room) വേണം. ഉരുൾ പൊട്ടിയ പല സ്ഥലങ്ങളും ഞാൻ നേരിട്ട് പരിശോധിച്ചിട്ടുണ്ട്. അവിടെയൊന്നും ഇത്രയും വെള്ളം ഉൾക്കൊള്ളുവാൻ തക്ക വലിപ്പമുള്ള ഗുഹ പോയിട്ട് ഒരു എലി മടയുടെ വലിപ്പമുള്ള പൊത്തു പോലും കാണുന്നില്ല. വളരെ ചെറിയ ഏതാനും ഉറവ മാത്രമാണ് കാണുന്നത്. വളരെ ചെറിയ ഒരു കൈത്തോടിൽക്കൂടി (Stream) ഒഴുകുവാനുള്ള വെള്ളം പോലും അവയിൽ നിന്നും വരുന്നുമില്ല. ഈ വാദം ഫിസിക്സിലെ, "ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യുവാൻ സ്ഥലം (സ്പേസ് അതായത് room) ആവശ്യമാണ്" എന്ന അടിസ്ഥാന തത്വത്തെയാണ് വെല്ലുവിളിക്കുന്നത്.

ഏക്കർ കണക്കിന് സ്ഥലവും അനേകം വീടുകളും വൻ മരങ്ങളും വൻ പാറക്കൂട്ടങ്ങളും മനുഷ്യരും വരെ, പലപ്പോഴും കിലോമീറ്ററുകൾ ദൂരെ വരെ, ഒലിച്ചുപോയ സ്ഥലങ്ങളിലെ കാര്യമാണീ പറയുന്നത്.

എന്തുകൊണ്ട് മലയുടെ ചെരിവിൽ മാത്രം ഉരുൾ പൊട്ടുന്നു? സമതലങ്ങളിൽ പൊട്ടുന്നില്ല. എന്തുകൊണ്ട് ശക്തിയായ കാറ്റും മഴയും ഉള്ളപ്പോൾ മാത്രം ഉരുൾ പൊട്ടുന്നു? മർദ്ദം കൂടിയിട്ടാണ് പൊട്ടുന്നതെങ്കിൽ സ്വാഭാവികമായും താഴ്വാരങ്ങളിൽ ആയിരുന്നു പൊട്ടേണ്ടിയിരുന്നത്. കാറ്റും മഴയും ഉള്ളപ്പോൾ മാത്രമല്ലാ കാറ്റില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും പൊട്ടണമായിരുന്നു. എന്നാൽ ഇവിടെ പൊട്ടുന്ന ഉരുളുകൾ മുഴുവൻ കാറ്റിന്റെയും മഴയുടെയും കൂടെയാണ് സംഭവിക്കുന്നത്‌. അതുകൊണ്ടാണ് ഇതുവരെ ആർക്കും അതിന്റെ ഫോട്ടോ എടുക്കുവാൻ കഴിയാത്തത്.

മണ്ണിനു ഉൾക്കൊള്ളുവാൻ കഴിയുന്ന വെള്ളത്തിനു ഒരു പരിധിയുണ്ട്. അത് കഴിഞ്ഞു വെള്ളം ഉള്ളിലോട്ടു കയറണമെങ്കിൽ ശക്തിയായി മർദ്ദം ചെലുത്തിയാൽ മാത്രമേ കയറൂ. ഇവിടെ താരതമ്യേന മലയുടെ മുകൾഭാഗത്തുള്ള മണ്ണിൽക്കയറുന്ന വെള്ളത്തിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് മൂലം മർദ്ദം ഉയരാം. അങ്ങിനെ ഉയരുമ്പോൾ ആണ് ഉറവ ഉണ്ടാകുന്നത്. ഇങ്ങിനെ ഉറവ ഉണ്ടാകുന്നതു  കൊണ്ട് ഒരിക്കലും പരിധി വിട്ടു മർദ്ദം ഉയരുകയില്ല. കേരളത്തിലെ ഉരുൾ പൊട്ടലുകളുടെ ചരിത്രമെടുത്തു പരിശോധിച്ചുകൊള്ളൂ ഞാൻ ഈ പറയുന്നത് സത്യമാണെന്ന് ബോധ്യമാകും. കഴിഞ്ഞ പത്തു നാല്പതു വർഷങ്ങളായി ഞാനിതു ശ്രദ്ധിക്കുന്നു.

അപ്പോൾ പിന്നെ ഭൂമിയിൽ നിന്നും പൊട്ടിത്തെറിക്കുകയാണെന്ന വാദവും പൊളിയുന്നു.

ഉരുൾ പൊട്ടലിൽനിന്നും തലനാരിഴക്ക് മാത്രം രെക്ഷപെട്ടൊരാളെ നേരിൽ കാണുവാനും അദ്ദേഹവുമായി സംസാരിക്കുവാനും ഒരിക്കൽ അവസരം ലഭിച്ച്ട്ടുണ്ട്. അപ്പോൾ ലഭിച്ചതും സ്ഥലപരിശോധനയിൽ നിന്നും ലഭിച്ച തും ആയ വിവരങ്ങളുടെയും എന്റെ ഇതു വരെയുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഉത്തരം ഇങ്ങിനെയാണ്.

ഉരുൾ പൊട്ടുന്നത് ആർക്കും കാണുവാൻ കഴിയില്ല. കാരണം ദൂരക്കാഴ്ച അപ്പോൾ ഏറിയാൽ പത്തടിയോളം മാത്രമാണ്. അതിലപ്പുറം ഒന്നും കാണുവാൻ കഴിയുകയില്ല. അതി ശക്തമായ കാറ്റിന്റെയും മഴയുടെയും അകമ്പടിയോടു കൂടി മാത്രമേ ഉരുൾ പൊട്ടിയ ചരിത്രമുള്ളൂ. ഉരുൾ പൊട്ടുമ്പോൾ വെള്ളം ഭൂമിയിൽ നിന്നും മുകളിലേക്ക് തെറിക്കുകയല്ല മറിച്ച് കിലോമീറ്ററുകൾ മുകളിൽ നിന്നും താഴേക്കു പതിക്കുകയാണ് ചെയ്യുന്നത്. അതും ആ പ്രദേശത്തെ മുഴുവൻ പ്രളയത്തിൽ ആക്കുവാൻ പര്യപ്തമായാത്ര വെള്ളം. എവിടെ നിന്നു വരുന്നൂ ഈ വെള്ളമാല്ലാം? ഏതായാലും ഭൂമിയിൽ നിന്നല്ല എന്നുറപ്പാണ്. അപ്പോൾ പിന്നെ ഇനി മുകളിൽ നിന്നല്ലാതെ തരമില്ല.

ശക്ത്തിയായ മഴയോടും കാറ്റോടും കൂടി മാത്രമേ ഉരുൾ പൊട്ടലുണ്ടാകുന്നുള്ളൂ. അപ്പോൾ അത് ഒരു ചുഴലിക്കാറ്റ് ആയിരിക്കണം. എന്നുവച്ചാൽ സാധാരണ ചുഴലിക്കാറ്റ് അല്ല. ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത മൂലം ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ മുകളിൽ ഒരു വലിയ പാത്രം പോലെ, കിലോമീറ്ററുകൾ വ്യാസമുള്ള, ഒരു പ്രദേശം രൂപപ്പെടുന്നു. ഇവിടെ ക്യുബിക് കിലോമീറ്റർ കണക്കിന് വെള്ളം ശേഖരിക്കപ്പെടുന്നു. ഒരു ക്യുബിക് കിലോമീറ്റർ എന്നാൽ ഒരു കിലോമീറ്റർ നീളം ഒരു കിലോമീറ്റർ വീതി ഒരു കിലോമീറ്റർ ഉയരം. ഈ വെള്ളം ശേഖരിക്കുന്നതിന് ഒരു മീറ്റർ ആഴവും ഒരു കിലോമീറ്റർ വീതിയുമുള്ള ഒരു പാത്രം ഉപയോഗിക്കുന്ന പക്ഷം ആ പാത്രത്തിനു നൂറു കിലോമീറ്റർ നീളമുണ്ടായിരിക്കും. ഞാനിത്ര വിശദീകരിക്കുന്നത് ഒരു ശരാശരി ഉരുൾ പൊട്ടലിൽ ഉണ്ടാകുന്ന വെള്ളത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകുന്നതിനാണ്. ഇങ്ങിനെ രൂപപ്പെടുന്ന പ്രദേശത്ത് ശേഖരിക്കപ്പെടുന്ന വെള്ളത്തിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് എപ്പോൾ ചുഴലിക്കാറ്റിനെ ബ്രേക്ക് ചെയ്യുന്നോ അപ്പോൾ ചുഴലി ക്കാറ്റിനാൽ ശേഖരിക്കപ്പെട്ടിരിക്കുന്ന മൊത്തം വെള്ളവും ഏതാനും സെക്കൻഡുകൾക്കുള്ളിൽ താഴേക്കു പതിക്കുന്നു. ഒരു നാടിനെ മുഴുവനും പ്രളയത്തിൽ ആക്കുവാൻ ഈ വെള്ളം ധാരാളം മതി. ഇത്രയും വെള്ളം ഏതാനും സെക്കണ്ടുകൾ കൊണ്ട് താഴേക്കു പതിക്കുമ്പോഴുണ്ടാകുന്ന ഫോഴ്സിൽ ഏതു വൻ മരവും കെട്ടിടവും എന്തിന് വൻ പാറകൾ വരെ തെറിച്ചുപോകും. ഇങ്ങിനെ തെറിക്കുന്നതു കൊണ്ടാകാം ഭൂമിയിൽ നിന്നും പൊട്ടിത്തെറിക്കുകയാണെന്ന് ധാരണ വരുവാനും ഉരുൾ പൊട്ടൽ എന്ന പേരുണ്ടാകുവാനും കാരണം.


മലഞ്ചെരുവിൽ മാത്രം എന്തുകൊണ്ട് ഉരുൾ പൊട്ടുന്നു? ഉരുൾ പൊട്ടലുണ്ടാകാൻ പാകത്തിനുള്ള     ചുഴലിക്കാറ്റുണ്ടാകുന്നത് മലഞ്ചെരുവിനു മുകളിൽ ആണെന്നത് കൊണ്ടായിരിക്കണം.






12 അഭിപ്രായങ്ങൾ:

  1. ഉരുൾ പൊട്ടലിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചിൽ നിന്നുമാണ് ഇവിടെ എത്തിയത്. ഇതൊരു വളരെ ഇന്ററസ്റ്റിങ് തിയറി ആണല്ലോ. ശാസ്ത്രീയമായി ഇങ്ങനെ ഒന്ന് സംഭാവ്യമാണോ എന്ന് അറിയുന്നവരുമായി ചർച്ച ചെയ്തിട്ടുണ്ടോ? ആണെങ്കിൽ അതൊരു പുതിയ കണ്ടെത്തലായിരിയ്ക്കും.

    ഇവിടുന്ന് തുടങ്ങി താങ്കളുടെ എല്ലാ ബ്ലോഗ് പോസ്റ്റുകളും വായിച്ചു. എല്ലാം നന്നായിട്ടുണ്ട്. പക്ഷേ താങ്കൾ ബ്ലോഗിങ് നിർത്തിക്കളഞ്ഞു എന്നത് നിരാശാജനകമാണ്. തുടർന്നും എഴുതണമെന്നപേക്ഷ.

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ നിഗമനം 50-55 വർഷങ്ങൾക്കു മുമ്പ് ദീപിക ദിനപത്രത്തിൽ അരപേജ് ലേഖനം ആർട്ടിസ്റ്റ് വരച്ച ചിത്രം സഹിതം വന്നത് വായിച്ച തായി ഓർമ്മിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. After landslide, you can not see any source of water there. After the incident, Check other water wells in that hill, you can most probably find it empty, means hills are the water sources of its nearby areas. They keep that much water. When it exceed its normal capacity, it bursts through the weakest part, thats why it do not happen on centre areas.

    മറുപടിഇല്ലാതാക്കൂ
  4. "ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത മൂലം ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ മുകളിൽ ഒരു വലിയ പാത്രം പോലെ, കിലോമീറ്ററുകൾ വ്യാസമുള്ള, ഒരു പ്രദേശം രൂപപ്പെടുന്നു."
    മേഘങ്ങൾ തമ്മിൽ ഉണ്ടാകുന്ന സ്ഫോടനം ആണോ ഇതിനുകാരണം ?

    മറുപടിഇല്ലാതാക്കൂ
  5. തികച്ചും വ്യത്യസ്തമായ േലേഖനം.
    ഇപ്പോൾ കേരളമൊട്ടാകെ നടന്ന ഉരുൾ പൊട്ടലും താങ്കളെ ശരി വെക്കുന്നുണ്ടോ

    മറുപടിഇല്ലാതാക്കൂ
  6. ഇന്ററസ്റ്റിംഗ് ഞാനും ചിന്തിച്ചിട്ടുണ്ട്. ഇത്ര വെള്ളം എവിടെ നിന്ന് വരുന്നെന്ന്. കൂടുതൽ പഠനങ്ങൾ ആവശ്യമാണ്

    മറുപടിഇല്ലാതാക്കൂ
  7. ഞാനും ഇതിനോട് യോജിക്കുന്നു .ഉരുൾ പൊട്ടൽ ഉണ്ടാകുന്ന സമയത്തെ ശക്ത മായ ജലപ്രവാഹം മണ്ണിൽ സംഭരിച്ച ജലമാണ് എന്നതിന് യാതൊരു ലോജിക് ബേസുമില്ല .ശക്തമായ മഴയുണ്ടാക്കുമ്പോൾ മാത്രമാണ് ഉരുൾ പൊട്ടൽ ഉണ്ടാവുന്നത് .ഇത് മഴ മേഘങ്ങൾക്കുണ്ടാകുന്ന സഞ്ചാരത്തിൽ കാറ്റിന്റെ ബാലൻസ് തെറ്റുമ്പോൾ ഉണ്ടാവുന്ന പ്രതിഭാസം തന്നെ

    മറുപടിഇല്ലാതാക്കൂ