നല്ല നാളെ
ഞാൻ
ആണ്
മുഖ്യമന്ത്രി
എങ്കിൽ (3)
ലക്ഷ്യം. ഒരു ക്ഷേമ രാഷ്ട്രം
ക്ഷേമ രാഷ്ട്രം എന്നാൽ യൗവ്വനയുക്തയും അതി സുന്ദരിയും ആയൊരു
യുവതി സർവാഭരണ വിഭൂഷിതയായി ഏത് അർദ്ധ രാത്രിയിലും രാജ്യത്തെവിടെയും ഭയമേതുമില്ലാതെ
സുരക്ഷിതയായി സഞ്ചരിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രം.
കര്ഷകന് വേണ്ടത് സബ്സിഡി
അല്ല.
ഒരു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഉണ്ണുവാനുള്ളത്
ഉൽപ്പാദിപ്പിക്കുന്നത് കർഷരാണ്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന നാണ്യ
വിളകൾ ഉൽപ്പാദിപ്പിയ്ക്കുന്നതും കർഷകർ തന്നെ. അങ്ങിനെയുള്ള അവനെ കണ്ണിലെ
കൃഷ്ണമണിയെ പോലെ സംരക്ഷിയ്ക്കേണ്ടത് ഉണ്ട്. എല്ലാവരും അവനെ ആദരവോടെ നോക്കി കാണുന്ന
അവസ്ഥയുണ്ടാവണം. ആ ആദരവ് വായ് കൊണ്ട് പറഞ്ഞതുകൊണ്ട് മാത്രം കിട്ടില്ല.
പ്രവർത്തിയിൽ വരണം. ആ ആദരവ് ഉണ്ടണ്ടാകണം എങ്കിൽ അവന്റെ പോക്കറ്റ് നിറയെ
കാശുണ്ടാവണം. അതിനു അവന്റെ അധ്വാനത്തിന് തക്ക പ്രതിഫലം ലഭിയ്ക്കണം.
കർഷന്റെ ഉൽപ്പന്നത്തിന്, ഏതൊരു വ്യാവസായിക ഉൽപ്പന്നത്തിനും ലഭിയ്ക്കുന്നതുപോലെ
മുടക്കുമുതലും ലാഭവും കിട്ടണം. ആ ലാഭം എന്നത് അവനും അവന്റെ കുടുംബത്തിനും ഒരു
വര്ഷം മുഴുവനും അന്തസോടെ ജീവിയ്ക്കുവാൻ ആവശ്യമായത്ര പണം. അവനും വീട് വേണം, വീട് എയർ കണ്ടീഷൻ ചെയ്യണം, കാറ് വേണം, മക്കളെ പഠിപ്പിയ്ക്കണം തുടങ്ങി....
ഇതെങ്ങിനെ സാധിയ്ക്കാം?
വളരെ എളുപ്പമല്ലേ?
പക്ഷേ സർക്കാരിന് ഇച്ഛാശക്തി ഉണ്ടായിരിക്കണം. കർഷകരും ഈ കൂട്ടുകുടുംബത്തിലെ
അംഗങ്ങൾ ആണെന്ന ബോധ്യമുണ്ടായിരിയ്ക്കണം.
ഓരോ കാര്ഷികോല്പന്നത്തിന്റെയും വില എത്രയെന്നു വാങ്ങുന്നവനോ
കച്ചവടക്കാരനോ അല്ല ഉൽപ്പാദിപ്പിയ്ക്കുന്നവൻ ആയിരിയ്ക്കണം തീരുമാനിയ്ക്കേണ്ടത്.
അവനു അത് സാധിയ്ക്കാത്തതുകൊണ്ട് ആണ്
സർക്കാർ തീരുമാനിക്കണം എന്ന് പറയുന്നത്. ആ വില ആ ഉല്പന്നം ഉൽപ്പാദിപ്പിയ്ക്കുവാൻ
യഥാർത്ഥത്തിൽ എത്രയാണോ ചെലവായത് അതും ന്യായമായ ലാഭവും ചേർത്തത് ആയിരിയ്ക്കണം.
യാതൊരു കാരണവശാലും ആ വിലയിൽ കുറച്ചു വിൽക്കുവാൻ അനുവദിയ്ക്കരുത്. അങ്ങിനെ വില
കുറച്ചു വിൽക്കാതിരിയ്ക്കണം എങ്കിൽ കർഷകരിൽ നിന്നും സർക്കാർ നേരിട്ട് സാധനങ്ങൾ
വാങ്ങണം. എന്നിട്ട് കച്ചവടക്കാർക്ക് വിതരണം ചെയ്യണം. ഉദാഹരണത്തിന് മിൽമ പാല്
സംഭരിയ്ക്കുന്നതു പോലെ. നൂറു ശതമാനവും മിൽമ ചെയ്യുന്നതുപോലെ അല്ല ചെയ്യേണ്ടത്.
പാലുൽപ്പാദകന് ഇപ്പോഴും ന്യായ വില കിട്ടുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല.
ഇപ്പോൾ കർഷർക്ക്
കൊടുത്തുകൊണ്ടിരിയ്ക്കുന്ന എല്ലാ സബ്സിഡികളും സൗജന്യങ്ങളും നിറുത്തുക. കര്ഷകന് വേണ്ടത്
സൗജന്യങ്ങളോ സബ്സിഡികളോ അല്ല. അവന്റെ ഉൽപ്പന്നത്തിന് ന്യായമായ വിലയാണ്. വില
സ്ഥിരതയാണ്. മറ്റൊന്നും വേണ്ട. സൗജന്യ വൈദ്യുതി വേണ്ട. വളം വേണ്ട. സബ്സിഡി വേണ്ട.
പകരം പ്രകൃതി ദുരന്തം, വരൾച്ച, പ്രളയം, കാട്ടു മൃഗങ്ങളുടെ ശല്യം... എന്നുതുടങ്ങി എല്ലാത്തരം നഷ്ടങ്ങളിൽ
നിന്നും ഉള്ള സംരക്ഷണം ആണ് വേണ്ടത്. 100% നഷ്ടപരിഹാരം.
ഓരോ കൃഷിയും എന്താണെന്നും എങ്ങനെയാണെന്നും എവിടെയാണെന്നും
തുടങ്ങി ആ കൃഷിയുടെ തുടക്കം മുതൽ വിളവെടുപ്പു കഴിഞ്ഞ് സർക്കാരിന് വിറ്റ് പണം
കിട്ടുന്നതുവരെ ഉള്ള എല്ലാ വിവരങ്ങളും അടങ്ങിയ പ്രോജക്ട് റിപ്പോർട്ട് സർക്കാരിന്
സമർപ്പിച്ചു അംഗീകാരം ലഭിച്ചതിന് ശേഷമേ കൃഷി തുടങ്ങാവൂ.
ഏതെങ്കിലും കാരണവശാൽ ഉദ്ദേശിച്ച വിളവ് ലഭിച്ചില്ലെങ്കിൽ, അത് കൃഷിക്കാരന്റ നോട്ടക്കുറവോ
മനഃപ്പൂർവമുള്ള അനാസ്ഥയോ അശ്രദ്ധയോ മൂലമല്ലെങ്കിൽ ആ നഷ്ടം നൂറു ശതമാനവും സർക്കാർ
നികത്തി കൊടുക്കണം.
യാതൊരു കാരണവശാലും സംസ്ഥാനത്തിന്റെ പുറത്തുനിന്നും ഉള്ള
ഉൽപ്പന്നങ്ങൾ ഇവിടെ കൊണ്ടുവന്ന് വില കുറച്ചു കൊടുക്കുവാൻ അനുവദിയ്ക്കരുത്.
സംസ്ഥാനത്തിന്റെ അതിർത്തികൾ മുഴുവനും ക്ലോസ് ചെയ്യണം.
കൃത്യമായ പരിശോധന ഇല്ലാതെ ഒരു സാധനവും അങ്ങോട്ടോ ഇങ്ങോട്ടോ കൊണ്ടു പോവാൻ
അനുവദിയ്ക്കരുത്.
ഏതൊരു കുടുംബനാഥനും തന്റെ കുടുംബത്തിലെ മുഴുവൻ
അംഗങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ട ബാധ്യതയുണ്ട്. അതുപോലെ തന്നെയായിരിയ്ക്കണം
ഒരു നാട് ഭരിയ്ക്കുന്ന സർക്കാരും.
ഒരു രാജ്യം എന്നത് ഒരു വലിയ കൂട്ടു കുടുംബം പോലെ
ആയിരിയ്ക്കണം. മുഖ്യമന്ത്രി ആണ് ആ കുടുംബത്തിന്റെ കാരണവർ. ആ വലിയ കൂട്ടു
കുടുംബത്തലെ ഓരോ അംഗത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ആ കാരണവരുടെ
ഉത്തരവാദിത്വം ആണ്.
ഈ പറഞ്ഞത് എല്ലാം കാര്യക്ഷമതയോടെ നടപ്പാവണം എങ്കിൽ ആദ്യം
സമ്പൂർണ ഡിജിറ്റൈസേഷൻ നടക്കണം.
ഡിജിറ്റൈസേഷനും കഷ്ലെസ്സും പേപ്പർലെസും ഒക്കെ ആവണം എങ്കിൽ
നമ്മുടെ സർക്കാർ അധികാരത്തിൽ വരണം. നിലവിൽ ഉള്ള ഒരു രാഷ്ട്രീയ പാർട്ടിയും ഇതൊന്നും
ചെയ്യുകയില്ല.
ഈ വരുന്ന
തെരഞ്ഞെടുപ്പിൽ 140
മണ്ഡലങ്ങളിലും നമുക്ക് വളരെ എളുപ്പത്തിൽ ജയിയ്ക്കുവാൻ കഴിയും. അതിന് ബാനർ വേണ്ട, മൈക്ക് അനൗൺസ്മെന്റ് വേണ്ട, കവല പ്രസംഗങ്ങൾ വേണ്ട, പ്രകടനം വേണ്ട.... അങ്ങിനെയുള്ള
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ രീതികൾ ഒന്നും വേണ്ട. പറയുന്ന വിഷയത്തിൽ
കാമ്പുണ്ടായാൽ മതി. ജനം ഏറ്റെടുത്തുകൊള്ളും. അങ്ങിനെ ജനമനസുകളിലേയ്ക്ക് അയയ്ക്കേണ്ടുന്ന
ആശയങ്ങൾ ആണ് ഞാനീ കുത്തിക്കുറിച്ചുണ്ടാക്കുന്നത്.
നാളെ….
എങ്ങിനെ 10 പൈസ പോലും
ചെലവില്ലാതെ 140 നിയമസഭാ
മണ്ഡലങ്ങളിൽ നിന്നും ജയിച്ചു കയറാം.
TV Jose, mob :
8891001003
November 6, 2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ