2020 നവംബർ 7, ശനിയാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (4)

 

നല്ല നാളെ

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (4)

ലക്‌ഷ്യം. ഒരു ക്ഷേമ രാഷ്ട്രം

ക്ഷേമ രാഷ്ട്രം എന്നാൽ യൗവ്വനയുക്തയും അതി സുന്ദരിയും ആയൊരു യുവതി സർവാഭരണ വിഭൂഷിതയായി ഏത് അർദ്ധ രാത്രിയിലും രാജ്യത്തെവിടെയും ഭയമേതുമില്ലാതെ സുരക്ഷിതയായി സഞ്ചരിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രം.

 എങ്ങിനെ 10 പൈസ പോലും ചെലവില്ലാതെ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും ജയിച്ചു കയറാം.

1,000 വാട്ട്സിന്റെ ആംപ്ലിഫയറും പർവതം പോലത്തെ സ്പീക്കറും ഒക്കെയായി ചെവി പൊട്ടുന്ന അത്ര ഉച്ചത്തിൽ പ്രസംഗിയ്ക്കുന്നതാണ് മിക്കവാറും എല്ലാ പ്രസംഗവേദികളിലെയും രീതി. എന്നാൽ സദസിന്റെ ശ്രദ്ധ സ്റ്റേജിലേക്ക് വരുന്നു എങ്കിൽ ഇങ്ങനത്തെ ശബ്ദ ഘോഷം ആവശ്യമില്ല. അങ്ങിനെ സദസിന്റെ ശ്രദ്ധ സ്റ്റേജിലേക്ക് വരണമെങ്കിൽ പറയുന്ന വിഷയത്തിന് കാമ്പുണ്ടാകണം.

 ഇതുപോലെ തന്നെയാണ് രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും. ജനങ്ങളെ ആകർഷിയ്ക്കുവാൻ പറ്റിയ വിഷയങ്ങൾ ഒന്നുമില്ല. പറയുവാൻ പുതിയതായി ഒന്നുമില്ല. അപ്പോൾ ഒരു ഓളം സൃഷ്ഠിയ്ക്കുക. അത്ര മാത്രം. അതിനു വേണ്ടി എത്ര മാത്രം പണവും സമയവും ആണ് ചെലവിടേണ്ടി വരുന്നത്.

വോട്ടർമാർ പ്രധാനമായും രണ്ടു തരത്തിലുള്ളവർ ആണ്. കടുത്ത പാർട്ടി അനുഭാവികൾ ആദ്യത്തേത്. അവർ എന്ത് വന്നാലും സ്വന്തം പാർട്ടിയ്‌ക്കെ കുത്തൂ. ബാക്കിയുള്ളവരെ നിഷ്പക്ഷ വോട്ടർമാർ എന്ന് വിളിയ്ക്കാം. ഈ നിഷ്‌പക്ഷ വോട്ടർമാരെ കിട്ടാൻ ആണ് ഈ ബഹളങ്ങൾ മുഴുവനും.

ഇത്രയും അധ്വാനവും പണച്ചെലവും സമയ നഷ്ടവും ഒക്കെയുള്ള, പരമ്പരാഗത രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതി നമുക്ക് പറ്റില്ല. പകരം ഒട്ടും പണച്ചെലവില്ലാതെ, വളരെ എഫക്റ്റീവ് ആയി ഒരു ഐഡിയ പ്രചരിപ്പിയ്ക്കുവാൻ കഴിയുമെങ്കിൽ അതല്ലേ നല്ലത്. ഇന്നത്തെ ആധുനിക ടെക്‌നോളജിയെ പരമാവധി ഉപയോഗപ്പെടുത്തിയാൽ ഇത് സാധ്യമാണ്.

അതായത് നമുക്കെല്ലാമറിയുന്ന വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയവയെ പരമാവധി ഉപയോഗപ്പെടുത്തുക. 

ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിയ്ക്കുവാൻ അറിയാത്തവർ ആയി ഒരാളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ അപൂര്വമായിരിയ്ക്കും. ഏറിയാൽ  അഞ്ചോ പത്തോ ശതമാനം വീടുകൾ മാത്രം. ബാക്കിയുള്ള 90 ശതമാനം വീടുകളിലെയും ഒരാളിലേയ്ക്ക് ഈ ആശയം എത്തിയാൽ മതി. ആ ഒരാൾ ആ വീട്ടിലെ ബാക്കിയുള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധ്ദ്യപ്പെടുത്തിക്കൊള്ളും.

നമ്മുടെ ആശയത്തിന്, ജനത്തെ ആവേശം കൊള്ളിയ്ക്കുവാൻ ഉള്ള ശക്തി ഉണ്ടെങ്കിൽ, അങ്ങിനെ ആവേശം കൊള്ളിയ്ക്കുവാൻ വോട്ടെടുപ്പിന് മുൻപുള്ള ഒരാഴ്ച മാത്രം മതി. പക്ഷേ അപ്പോഴേയ്ക്കും നമ്മുടെ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യപ്പെട്ട് ആ കോമ്മൺ പ്ലാറ്റഫോമിൽ  ഒറ്റ ചിഹ്നത്തിൽ മത്സരിയ്ക്കുന്ന സ്ഥാനാർത്ഥികൾ ഉണ്ടായിരിയ്ക്കണം. 

നമ്മൾ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച് അധികാരത്തിൽ വരണം. എങ്കിലേ നമ്മുടെ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ ആവൂ. അങ്ങിനെ നൂറു ശതമാനവും പ്രാവർത്തിക്കായെങ്കിലേ ക്ഷേമ രാഷ്ട്രം എന്ന ലക്ഷ്യത്തിൽ എത്തൂ. 

എന്നാൽ നല്ലൊരാശയം ഈ വോട്ടര്മാരുടെ ഇടയേലേയ്ക്ക് ഇട്ടുകൊടുത്താൽ അവർ അത് ഏറ്റെടുക്കും. ഒരാളിൽ നിന്നും അടുത്ത ആളിലേക്ക് അവിടെ നിന്നും അടുത്ത ആളിലേക്ക് അങ്ങിനെ പടർന്നുകൊണ്ടിരിയ്ക്കും. അങ്ങിനെ പടരണമെങ്കിൽ ഇട്ടു കൊടുക്കുന്ന വിഷയത്തിന് ജനങ്ങളെ ഉന്മാദ നൃത്തമാടിയ്ക്കുവാൻ ഉള്ള ശക്തിയുണ്ടാകണം. 

ഇതാണ് ജനങ്ങളെ ഉന്മാദ നൃത്തമാടിയ്ക്കുവാൻ ശക്തി ഉള്ള ആ കാമ്പ്.  

60 വയസു കഴിഞ്ഞ ഓരോരുത്തർക്കും സർക്കാർ ജീവനക്കാർക്ക് ലഭിയ്ക്കുന്ന അതേ പെൻഷൻ. ചുരുങ്ങിയത് 25,000 രൂപ.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവര്ക്കും സർക്കാർ സർവീസിൽ അതേ ജോലി ചെയ്യുന്നവർക്ക് ലഭിയ്ക്കുന്ന അതേ ശമ്പളം. ഇത് നിയമം മൂലം നിർബന്ധമാക്കും.

എല്ലാവര്ക്കും ജോലി. ജോലി ഇല്ലാത്തവരായി ഒരാളും ഉണ്ടാവില്ല. എല്ലാവരും നിര്ബന്ധമായും ജോലി ചെയ്യണം.

ഇനി കർഷകരുടെ കാര്യം. കർഷകരുടെ പ്രശ്നങ്ങൾ എങ്ങിനെ പരിഹരിയ്ക്കാം എന്ന് കഴിഞ്ഞ അധ്യായത്തിൽ വിശദീകരിച്ചത് ആണ്.

ഇനി സ്വയം തൊഴിൽ ചെയ്യുന്ന ടാക്സി, ഓട്ടോറിക്ഷ, ഇലക്ട്രിക്കൽ, പ്ലംബിംഗ്, ആശാരി, മൽസ്യ തൊഴിലാളി തുടങ്ങി എല്ലാവര്ക്കും എല്ലാ ചെലവും കഴിഞ്ഞ് മാസം 30,000 രൂപ കിട്ടത്തക്കവണ്ണം കൂലി നിശ്ചയിക്കും.(ആഴ്ചയിൽ 5 ദിവസം ജോലി)

എല്ലാവര്ക്കും സൗജന്യ വിദ്യാഭ്യാസം. എത്ര വരെ പഠിയ്ക്കണമോ അത്രയും.

രാജ്യത്തെ മുഴുവൻ ആളുകൾക്കും ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ. ഒരു കുട്ടി ജനിയ്ക്കുന്നതു മുതൽ മരിയ്ക്കുന്നതു വരെ. ജനിയ്ക്കുന്ന ഓരോ കുട്ടിയും നാടിന്റെ സ്വത്താണ്. നിധിയാണ്. ആ നിധിയെ  പൊന്നുപോലെ നോക്കണം. വളർത്തിക്കൊണ്ടു വരണം. നാളെ ഈ നാടിനെ നേർ വഴിയ്ക്ക് നയിച്ചുകൊണ്ട് പോവേണ്ടവൻ ആണ്.

എല്ലാവരും ഇന്ന് കിട്ടുന്ന പണം കൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചുകൊള്ളൂ. നാളേക്കായി ഒന്നും സമ്പാദിച്ചു വയ്‌ക്കേണ്ട. നാളത്തെ കാര്യം സർക്കാർ നോക്കിക്കൊള്ളും. ആഴ്ചയിൽ 5 ദിവസം ജോലി ചെയ്യുന്നു. അതുകഴിഞ്ഞുള്ള 2 ദിവസം സായിപ്പിനെപ്പോലെ ജീവിതം ആഘോഷിയ്ക്കൂ. ആസ്വദിയ്ക്കൂ. അര്മാദിയ്ക്കൂ. എന്നിട്ട് നാളെയെക്കുറിച്ചു അല്ലലില്ലാതെ മനസമാധാനത്തോടെ കിടന്നുറങ്ങൂ.

ഇത്രയും കാര്യങ്ങൾ പോരേ ജനത്തെ ആവേശം കൊള്ളിയ്ക്കാൻ?

ഈ ആശയം ജനങ്ങളിലേക്ക് ഇട്ടു കൊടുത്താൽ നിഷ്‌പക്ഷ വോട്ടർമാർ മാത്രമല്ല കടുത്ത പാർട്ടി അനുഭാവികൾ പോലും ഇത് ഏറ്റെടുക്കും. ഒരു പക്ഷേ പരസ്യ നിലപാട് എടുത്തില്ലെങ്കിൽ പോലും വോട്ടു ചെയ്യുന്നത് നമ്മുടെ സ്ഥാനാർത്ഥിയ്ക്ക് ആയിരിയ്ക്കും.

ഇതിനൊക്കെയുള്ള പണം എങ്ങിനെ കണ്ടെത്തും?

ഈ ചോദ്യത്തിനുള്ള മറുപടി ഇത് വരെ പൂർണമായി പറഞ്ഞിട്ടില്ല. അത് കുറച്ചു വലിയ വിഷയം ആണ്. വിശദീകരിച്ചു പറയേണ്ടതുണ്ട്. അത് മറ്റൊരധ്യായത്തിൽ പ്രതീക്ഷിയ്ക്കാം.

എങ്ങിനെ എല്ലാവര്ക്കും തൊഴിൽ ലഭിയ്ക്കും?

ഈ ചോദ്യത്തിനുള്ള ചോദ്യത്തിനുള്ള ഉത്തരം നാളെ.

 

അപ്പോൾ നാളെ കാണാം.

  

TV Jose, mob : 8891001003

November 8, 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ