നല്ല നാളെ....
നമ്മുടെ നാടും നാട്ടാരും ഇന്ന് നേരിടുന്ന സകല പ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധി. (1)
5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ആക്റ്റീവ് ആവുകയാണ്.
ആദ്യം ഞാൻ ഒരു മാതൃക അവതരിപ്പിയ്ക്കാം.
ഒരു
രാജ്യത്തിലെ
മുഴുവൻ ജനങ്ങളെയും ഒരു വലിയ കൂട്ട് കുടുംബത്തോട് ഉപമിയ്ക്കണം. മുഖ്യമന്ത്രി ആണ് ആ കൂട്ട് കുടുംബത്തിന്റെ കാരണവർ. ആ വലിയ കൂട്ട് കുടുംബത്തിലെ മുഴുവൻ പേരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ആ കാരണവരുടെ ഉത്തരവാദിത്വം ആണ്.
ഞാൻ, എന്റെ ഭാര്യ, രണ്ടു കുട്ടികൾ, എന്റെ
അച്ഛനും അമ്മയും.
ഈ
കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുവാൻ എനിയ്ക്ക് പ്രാപ്തിയുണ്ട്. അക്കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ. ഇനി ആ കുടുംബം
ഒരു കൂട്ടുകുടുംബം ആണെങ്കിലോ? അതായത് ഞാനും എന്റെ മക്കളും പേരമക്കളും അവരുടെ മക്കളും ഒക്കെയായി ഒരു വലിയ കൂട്ട് കുടുംബം. കുടുംബത്തിൽ
പല തരക്കാരായ അംഗങ്ങൾ ഉണ്ട്. കഴിവുള്ളവർ. കഴിവ് കുറഞ്ഞവർ. നല്ല
ആരോഗ്യമുള്ളവർ. രോഗികൾ. നല്ല ജോലിയുള്ളവർ. ജോലി ഇല്ലാത്തവർ. അങ്ങിനെ പല തരക്കാർ. ഈ
കൂട്ടുകുടുംബത്തിലെ
ഓരോ അംഗത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? കാരണവരായ എന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന് അമേരിക്കയിൽ
പോയി പഠിച്ചു വരേണ്ടതുണ്ടോ? ആരും പറയില്ല വേണമെന്ന്. അതിനുള്ള
പ്രാപ്തി എനിയ്ക്കുണ്ട്. ആ പ്രാപ്തി
മതി ഒരു രാജ്യം ഭരിയ്ക്കുന്നതിനും.
എനിയ്ക്ക്
ഒരു വീട് പണിയണം എന്നിരിയ്ക്കട്ടെ. അതിന് എനിയ്ക്ക് മേസ്ത്രി പണി അറിയേണ്ടതുണ്ടോ? ആശാരിപ്പണി അറിയേണ്ടതുണ്ടോ? പ്ലംബിംഗ് അറിയേണ്ടതുണ്ടോ. ഇതൊന്നും വേണ്ട. എന്റെ
കയ്യിൽ കാശുണ്ടായാൽ മതി.
ഇതുപോലെ
തന്നെയാണ് ഒരു രാജ്യം ഭരിയ്ക്കുന്ന ഭരണാധികാരിയുടെ കാര്യവും.
കാര്യങ്ങളെ
എന്റെ കണ്ണിൽ കൂടി നോക്കി കാണുവാൻ ഞാൻ ശ്രമിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിയ്ക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ട് കാര്യങ്ങളെ വിശദീകരിയ്ക്കുന്നതാണ് അതിനുള്ള നല്ല മാർഗം ആയി ഞാൻ കാണുന്നത്.
ഞാൻ
ആണ്
മുഖ്യമന്ത്രി
എങ്കിൽ (1)
ലക്ഷ്യം. ഒരു ക്ഷേമ രാഷ്ട്രം
ക്ഷേമ രാഷ്ട്രം എന്നാൽ
യൗവ്വനയുക്തയും അതി സുന്ദരിയും ആയൊരു യുവതി സർവാഭരണ
വിഭൂഷിതയായി ഏത് അർദ്ധ രാത്രിയിലും രാജ്യത്തെവിടെയും ഭയമേതുമില്ലാതെ സുരക്ഷിതയായി സഞ്ചരിയ്ക്കുവാൻ
കഴിയുന്ന രാഷ്ട്രം ഏതോ ആ രാഷ്ട്രമാണ് ക്ഷേമ രാഷ്ട്രം.
ആദ്യ
ഒരു വർഷത്തിനുള്ളിൽ 60 വയസു തികഞ്ഞ എല്ലാവര്ക്കുംഎല്ലാ മാസവും 10,000 രൂപ പെൻഷൻ.
3 വർഷത്തിനുള്ളിൽ 60 വയസ് തികഞ്ഞ എല്ലാവര്ക്കും സർക്കാർ ജീവനക്കാർക്ക് ലഭിയ്ക്കുന്ന അതേ തുകയായി പെൻഷൻ ഏകീകരിയ്ക്കും.
മാറ്റി വായിക്കപ്പെട്ട ശമ്പളം ആണ് പെൻഷൻ എന്നൊരു നിയമം
ഉണ്ടെങ്കിൽ അത് മാറ്റി എഴുതും. സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും പെൻഷൻ കൊടുക്കേണ്ടത്
സർക്കാരിന്റെ ഉത്തരവാദിത്വം ആണ്.
ഒരു
വർഷത്തിനുള്ളിൽ സ്വകാര്യ
മേഖലയിൽ ജോലി ചെയ്യുന്നവർക്ക്, പീടിക
തൊഴിലാളി മുതൽ തൂപ്പുകാരി വരെ, മിനിമം വേതനം മാസം 20,000 രൂപ ആയി നിജപ്പെടുത്തും.
3 വർഷത്തിനുള്ളിൽ ആ വേതനം, സക്കാർ സർവീസിൽ അതേ ജോലി ചെയ്യുന്ന ആൾക്ക് ലഭിയ്ക്കുന്ന തുകയായി ഉയർത്തും. ഒരേ
ജോലിയ്ക്ക് സർക്കാർ സർവീസിൽ എന്ത് ശമ്പളം ലഭിയ്ക്കുന്നോ അതേ ശമ്പളം സ്വകാര്യ മേഖലയിൽ ഉള്ളവർക്കും കൊടുക്കണം. ഉദാഹരണത്തിന്, ഒരു
സർക്കാർ ഓഫീസിലെ ക്ലർക്കിനും ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലർക്കിനും ശമ്പളം തുല്യം ആയിരിയ്ക്കും. സർക്കാർ
ആശുപത്രിയിലെ നഴ്സിൻറെ അതേ ശമ്പളം ആയിരിയ്ക്കും സ്വകാര്യ ആശുപത്രിയിലെ നഴ്സിനും. ഇത്
മിനിമം ആണ്. മാക്സിമം എത്ര
വേണമെങ്കിലും ആവാം.
ഇനി PSC
യെ പിരിച്ചു വിടാം. സർക്കാർ സർവീസിലോ സ്വകാര്യമേഖലയിലോ എവിടെ ജോലി ചെയ്താലും
ഒരേ ശമ്പളവും പെൻഷനും ആണ് ലഭിയ്ക്കുന്നത് എങ്കിൽ പിന്നെ എവിടെ ജോലി ചെയ്താൽ എന്താ? അതോടെ സംവരണത്തിന്റെ പ്രസക്തിയും
നഷ്ട്ടപ്പെടുന്നു. PSC പരീക്ഷയുടെ
കോച്ചിങ് സെന്ററും അടച്ചു പൂട്ടപ്പെടും.
നിലവിൽ
സർക്കാർ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ ഒന്നും വെട്ടി കുറയ്ക്കില്ല. മറിച്ച് പുറത്തുള്ളവരുടെ ശമ്പളവും പെൻഷനും സർക്കാർ ജീവനക്കാരുടേതിന് ഒപ്പമെത്തിയ്ക്കുകയാണ് ചെയ്യുക.
എപ്പോഴൊക്കെ ജീവനക്കാരുടെ ശമ്പളവും പെൻഷനും
വർദ്ധിയ്ക്കുന്നോ അപ്പോഴൊക്കെ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാർക്കും, അത്
സർക്കാർ ജീവനക്കാരൻ എന്നോ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളെന്നോ
വ്യത്യാസമില്ലാതെ, ബാധകമായിരിയ്ക്കും. KSRTC ബസിന്റെ ചാർജ്
വർദ്ധിയ്ക്കുമ്പോൾ പ്രൈവറ്റ് ബസിന്റെ ചാർജും വർദ്ധിയ്ക്കുന്നതുപോലെ.
അഞ്ചു
വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പൊതു കടം പൂജ്യത്തിൽ എത്തിയ്ക്കും.
15 വർഷത്തിനുള്ളിൽ കേരളത്തെ ലോകനിലവാരത്തിൽ എത്തിയ്ക്കും.
20 വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര നിലവാരത്തിൽ എത്തിയ്ക്കും.
ഇത്
എങ്ങിനെ സാധ്യമാക്കാം? വളരെ എളുപ്പമല്ലേ?
ഇന്നത്തെ ആധുനിക ടെക്നോളജിയെ പരമാവധി ഉപയോഗപ്പെടുത്തണം.
അതോടൊപ്പം നമ്മുടെ ചില പോളിസികളും മാറേണ്ടതുണ്ട്.
ഇത്രയും മതി.
നാളെ
കാണാം.
TV Jose, mob :
8891001003
November 4, 2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ