2020 ഡിസംബർ 18, വെള്ളിയാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (8)

 നല്ല നാളെ...

ഞാൻ ആണ് മുഖ്യ മന്ത്രി എങ്കിൽ  (8)

ഇതിനൊക്കെയുള്ള പണം എങ്ങിനെ കണ്ടെത്തും?

പണം നാം തന്നെ കണ്ടെത്തണം. മറ്റാരും സഹായിയ്ക്കില്ല. വീണ്ടും പഴയ മാതൃകയിലേയ്ക്ക് പോവുകയാണ്. കൂട്ടുകുടുംബം. 

എന്റെ വീട്ടിൽ പ്രശ്നങ്ങൾക്ക് ഞാൻ എങ്ങിനെ പരിഹാരം കണ്ടെത്തും?  അതുപോലെ തന്നെ ഇതും. 

ഇതിനു മുൻപ് ഞാൻ 7 അധ്യായങ്ങളിൽ ആയി പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പായാൽ മതി നമ്മുടെനാടിനെ സ്വർഗ്ഗലോകം ആക്കി മാറ്റാനുള്ള പണം ലഭിയ്ക്കും. 

1) സമ്പൂർണ ഡിജിറ്റയിസേഷൻ. പിന്നെ ആർക്കും അഴിമതി നടത്തുവാൻ ആവില്ല. 

2) എല്ലാവർക്കും കേരള കാർഡ്. എന്താവശ്യത്തിനും കേരള കാർഡ്. അത് സ്ഥാപനവാവട്ടെ വ്യക്തിയാവട്ടെ. 

3) എല്ലാവരും നികുതി നൽകണം. ഒരു രൂപ വരുമാനം ഉള്ളവൻ തൊട്ട് ലക്ഷക്കണക്കിന് കോടി വരുമാനമുള്ളവൻ വരെ എല്ലാവരും. 

4) പണ ഇടപാട് അക്കൗണ്ടിൽ കൂടി മാത്രം. 

5) ഈ സംസ്ഥാനത്തെ മുഴുവൻ ജോലിക്കാർക്കും, അതു സർക്കാർ എന്നോ സ്വകാര്യ മേഖലയെന്നോ വ്യത്യാസമില്ലാതെ, ഒരേ ജോലിയ്ക്ക് ഒരേ ശമ്പളം. അത് നിയമം മൂലം നിർബന്ധമാക്കും. എന്നു മാത്രമല്ല എല്ലാവരുടെയും ശമ്പളം കേരള ബാങ്കിലുള്ള സർക്കാർ അക്കൗണ്ടിലേക്ക് വന്നിട്ട് ആ അക്കൗണ്ടിൽ നിന്നും ആണ് ഓരോ വ്യക്തികളുടെയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ്‌ ആവുക. 

6) വിദേശഗത്തു നിന്നയയ്ക്കുന്ന പണത്തിനും നികുതി നൽകണം. 

7) PSC പിരിച്ചു വിടണം. എവിടെ ജോലി ചെയ്താലും ഒരേ ശമ്പളവും പെൻഷനും ഒക്കെയാണെങ്കിൽ പിന്നെന്തിന് PSC? സംവരണവും ആവശ്യമില്ല. 

8) എല്ലാ കച്ചവടക്കാരും, എത്ര ചെറുതോ എത്ര വലുതോ ആവട്ടെ, tax regn. വേണം. ആർക്കും ഇളവില്ല. അതുവഴി കൃത്യമായ tax ലഭിയ്ക്കും. ഇപ്പോൾ ലഭിയ്ക്കുന്നതിന്റെ മൂന്നു മടങ്ങു് എങ്കിലും tax ൽ നിന്നുള്ള വരുമാനം വർദ്ധിയ്ക്കും. 

9) ഭൂമിയ്ക്ക് സ്വത്ത് നികുതി. അതും സ്വത്തിന്റെ മൂല്യത്തിനനുസരിച്ച്. അല്ലാതെ. ഭൂമിയുടെ വിസ്തീര്ണത്തിന് അനുസരിച്ചല്ല. 

10) പുതിയ വാഹനങ്ങളുടെ നികുതി 15 വര്ഷത്തേയ്ക്കുള്ളത് ഒന്നിച്ചു വാങ്ങുന്നതിനു പകരം ഒരു വർഷത്തേയ്ക്ക് മാത്രം ആയി വാങ്ങുന്നു. പിന്നീട് എല്ലാ വർഷവും regn പുതുക്കണം. 

11) ഇപ്പോൾ ഫ്രീ ആയി കൊടുക്കുന്ന സർക്കാർ സേവനങ്ങൾക്ക്  മുഴുവനും ഫീസ് കൊടുക്കണം. 

12) സംസ്ഥാനത്തെ ഭൂമി മുഴുവനും ദേശസാൽക്കരിയ്ക്കുന്നു. മണ്ണ്, പാറ, വെള്ളം, വായു, തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മുഴുവനും സർക്കാരിന്റേതായിരിയ്ക്കും. ഭൂമിയിൽ ചെയ്യുന്ന കൃഷി നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള വയുടെ വരുമാനം അതിന്റെ ഉടമയ്ക്ക്. 

13) ഭൂമി വെറുതേ ഇടാൻ സമ്മതിയ്ക്കില്ല. ഒന്നുകിൽ കൃഷി ചെയ്യണം അല്ലെങ്കിൽ എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്തണം. ഇതു രണ്ടും ചെയ്യാത്ത ഭൂമി സർക്കാർ പിടിച്ചെടുക്കും. 

യാതൊരു വിധ സർക്കാരോഫിസും ആവശ്യമില്ല. 

പരമാവധി ഒരു ജില്ലയ്ക്ക് ഒരോഫിസ്, അത്രയേ വേണ്ടൂ. 

ഇതുവഴി ഭരണ ചെലവ് ഇല്ലാതാവുന്നു. 

പല തരത്തിലുള്ള നൂറായിരം തരം സർട്ടിഫിക്കറ്റുകൾ ഇതൊന്നും ആവശ്യമില്ല. 

ആവശ്യമുള്ളത് എല്ലാവർക്കും കേരള കാർഡ്. അങ്ങിനെ ഒരു കാർഡ് വരുന്നതോട് കൂടി ആ ആളെ സംബന്ധിച്ച എല്ലാ വിവരങ്ങളും എപ്പോൾ വേണമെങ്കിലും ലഭ്യമാവും. പിന്നെന്തിന് സർട്ടിഫിക്കറ്റുകൾ വേണം? 

ഇവയോരോന്നിനേയും കുറിച്ച് വിശദമായി മുൻ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. 


ഇനി നാളെ കാണാം. 

Jose TV 

8891001003

18/12/2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ