2020 ഡിസംബർ 13, ഞായറാഴ്‌ച

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (6)

 നല്ല നാളെ 

ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ (6)


സമ്പൂർണ ഡിജിറ്റയിസേഷൻ നടന്നു കഴിഞ്ഞ കോടതിയിൽ എങ്ങിനെയാണ് ഒരു കേസ് ഫയൽ ചെയ്യുന്നത് എന്നും ആ കേസ് എങ്ങിനെ വിചാരണ നടത്തി കേസ് തീർപ്പാക്കും എന്നും നോക്കാം. 

വക്കീലും ജഡ്ജിയും ഒന്നുമില്ലാതെ കേസ്  നടത്തുകയോ? സംശയം ന്യായമാണ്. വിശദീകരിയ്ക്കാം. 

എനിയ്ക്ക് മറ്റൊരാൾക്കെതിരെ ഒരു പരാതി ഉണ്ടെന്ന് ഇരിയ്ക്കട്ടെ. ഞാൻ ഒരു കംപ്യുട്ടറിന്റെ മുന്നിൽ ഇരിയ്ക്കുന്നു. എന്റെ കേരള കാർഡ് നമ്പർ എന്റർ ചെയ്യുന്നു. എന്നെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും മോണിറ്ററിൽ തെളിയുന്നു. എതിർ കക്ഷിയുടെ മേൽവിലാസം കൊടുക്കുന്നു. ആ ആളുടെ കേരള കാർഡ് നമ്പർ മോണിറ്ററിൽ തെളിയുന്നു. അയാൾക്കെതിരെ ആണ് പരാതി എന്നുറപ്പാക്കിയാൽ ok എന്നു കൊടുത്ത് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിയ്ക്കുന്നു. 

ഇവിടെ ആദ്യം ഞാൻ ഒരു സത്യ പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. ഈ സത്യ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ സത്യം മാത്രമേ പറയാവൂ. ഏതെങ്കിലും കാര്യത്തിൽ കളവ് പറഞ്ഞു എന്നു കോടതിയ്ക്ക് ബോധ്യപ്പെട്ടാൽ ഓരോ കളവിനും പ്രത്യേകം പ്രത്യേകം ശിക്ഷ ഉണ്ടാവും. 

അടുത്ത ഘട്ടം പ്രതിയ്‌ക്കെതിരെ ഉള്ള ആരോപണം ആണ്. ആരോപണത്തിനുള്ള തെളിവുകളും ഈ ഘട്ടത്തിൽ കൊടുക്കണം. ഈ ആരോപണം വോയ്‌സ് ആയിട്ടും ടെക്സ്റ്റ്‌ ആയിട്ടും കൊടുക്കാം. ഇപ്പോൾ ഞാൻ പരാതിക്കാരൻ ആയും എതിർ കക്ഷി പ്രതി ആയിട്ടും ഒരു കേസ് രെജിസ്റ്റർ ആവുന്നു. 

അപ്പോൾ തന്നെ എതിർ കക്ഷിയ്ക്ക് സമൻസ് പോവുകയും സമൻസ് കിട്ടുകയും ചെയ്യും. പ്രതി തന്റെ പേരിലുള്ള കേസ് നമ്പർ എന്റർ ചെയ്യുന്നതോടു കൂടി പ്രതിയുടെ പേരിലുള്ള ആരോപണവും വാദിയെക്കുറിച്ചുള്ള വിവരങ്ങളും ലഭിയ്ക്കുന്നു. 

ഇപ്പോൾ പ്രതിയ്ക്കു എന്തെങ്കിലും പറയുന്നതിന് മുൻപ് ആദ്യം സത്യപ്രതിജ്ഞ എടുക്കണം. ഈ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ സത്യം മാത്രമേ കോടതിയിൽ ബോധിപ്പിയ്ക്കാവൂ. എന്തെങ്കിലും കളവ് പറഞ്ഞാൽ ഓരോ കളവിനും പ്രത്യേകം പ്രത്യേകം ശിക്ഷ ഉണ്ടാവും. വാദിയുടെ ആരോപണം തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷ വേറെയും. 

ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം അപ്പോൾ തന്നെ കോടതി വിധി പ്രസ്താവിയ്ക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കേസിനു തീർപ്പ് ആവുന്നു. 

ഇവിടെ എവിടെയും ഒരു മനുഷ്യ സാന്നിധ്യമില്ല. ജഡ്ജിയും വക്കീലും എല്ലാം കമ്പ്യൂട്ടർ തന്നെ. ഈ വിധിയിൽ പരാതി  ഉണ്ടെങ്കിൽ മേൽക്കോടതിയെ സമീപിയ്ക്കാം. ഈ മേൽക്കോടതിയും കമ്പ്യൂട്ടർ തന്നെ. 

ഇതൊക്കെ സാധ്യമാണ്. ഇന്നത്തെ ആധുനിക കമ്പ്യൂട്ടറിന് ഇതുപോലെ ഏതു കാര്യവും ചെയ്യുവാൻ ഉള്ള ശേഷി ഉണ്ട്. 


ഇനി നാളെ കാണാം 


JoseTV

13/12/2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ