നല്ല നാളെ...
ഞാൻ ആണ് മുഖ്യമന്ത്രി എങ്കിൽ. (7)
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി ക്കൂടി വരുന്നു. ഞാൻ എങ്ങിനെ ഈ വിഷയത്തെ കാണുന്നു?
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിന് വേണ്ടിയാണല്ലോ സോഷ്യലിസവും കമ്യൂണിസവും ഒക്കെ വന്നത്. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങളും അങ്ങിനത്തെ രാജ്യങ്ങളിൽ ആവുകയും ചെയ്തു. എന്നിട്ടെന്തായി എന്ന് നമുക്കെല്ലാവർക്കും അറിയാം.
ആരെങ്കിലും ഒക്കെ ഉണ്ടാക്കി വച്ചത് വീതം വയ്ക്കുവാൻ എളുപ്പമാണ്. പക്ഷേ ഉണ്ടാക്കാൻ ആണ് പാട്. ഉണ്ടാക്കാൻ എല്ലാവരെക്കൊണ്ടും കഴിയില്ല. അതിന് കഴിവുള്ളവർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കണം.
എന്നു വച്ചാൽ പണക്കാരനെ പന പോലെ വളരാൻ അനുവദിയ്ക്കണം. അല്ലാതെ അവിടെ അന്തരവും പറഞ്ഞിരുന്നാൽ കമ്യുണിസ്റ്റ് രാഷ്ട്രങ്ങൾക്ക് ഉണ്ടായഗതി വരും.
ഒരു സംരംഭകൻ വളരേണ്ടത് ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് ആയിരിയ്ക്കണം. അതിനുവേണ്ടുന്ന എല്ലാ സൗകര്യവും അയാൾക്ക് ചെയ്തുകൊടുക്കണം. എന്നാൽ തൊഴിലാളിയെയോ രാജ്യത്തെയോ ചൂഷണം ചെയ്തായിരിയ്ക്കരുത്. അതിന് കഴിവുള്ള സർക്കാർ വരണം.
തൊഴിലാളികളുടെ ശമ്പളം എത്രയെന്ന് തീരുമാനിയ്ക്കേണ്ടത് സർക്കാരാണ്. അല്ലാതെ തൊഴിലാളിയോ മുതലാളിയോ ആയിരിയ്ക്കരുത്.
തൊഴിലാളികളുടെ ശമ്പളം എക്കീകരിയ്ക്കുന്നതിന് ഒരു മാതൃക ഞാൻ അവതരിപ്പിയ്ക്കുകയാണ്.
തൊഴിൽ മേഖലയെ നാലായി തരം തിരിയ്ക്കും.
1) സ്കൂളിൽ പോവാത്തവർ മുതൽ MA, Msc, (post graduation ) വരെ വിദ്യാഭ്യാസമുള്ളവർ. (ഈ വിഭാഗത്തിൽ പെടുന്ന എല്ലാവര്ക്കും ഒരേ നിരക്കിലുള്ളശമ്പളം)
2) MBBS മുതൽ IAS നു താഴെ വരെ വിദ്യാഭ്യാസമുള്ളവർ. (ഈ വിഭാഗത്തിൽ പെടുന്നവർക്കും ഒരേ നിരക്കിലുള്ളശമ്പളം)
3) IAS, IPS... തുടങ്ങിയവ (ഈ വിഭാഗത്തിൽ പെടുന്നവർക്കും ഒരേ നിരക്കിലുള്ളശമ്പളം)
) IAS നു മുകളിൽ. (ശമ്പള നിബന്ധനയില്ല)
ഈ നാല് വിഭാഗത്തിലും പെടുന്നവർക്ക് കൊടുക്കേണ്ടുന്ന മിനിമം ശമ്പളം സർക്കാർ തീരുമാനിയ്ക്കും. മിനിമം ആണ്. കൂടുതൽ എത്ര വേണമെങ്കിലും ആവാം.
സ്കൂളിൽ പോവാത്തവനും MA പഠിച്ചവനും ഒരേ ശമ്പളമോ?
അതെ. ഒരേ ശമ്പളം.
അതിലെ യുക്തി?
ഞാൻ മുകളിൽ പറഞ്ഞ മാതൃക നോക്കുക.
ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളെയും ഒരു വലിയ കൂട്ട് കുടുംബത്തോട് ഉപമിയ്ക്കണം. മുഖ്യമന്ത്രി ആണ് ആ കൂട്ട് കുടുംബത്തിന്റെ കാരണവർ. ആ വലിയ കൂട്ട് കുടുംബത്തിലെ മുഴുവൻ പേരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ആ കാരണവരുടെ ഉത്തരവാദിത്വം ആണ്.
ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ വൈദഗ്ധ്യം മാത്രമേ ആവശ്യമുള്ളൂ. മറ്റൊന്നും ആവശ്യമില്ല. അല്ലെങ്കിൽ തന്നെ എന്തൊക്കെയാണ് ഈ പഠിച്ചുകൂട്ടുന്നത്? ജീവിതത്തിൽ ഒരിയ്ക്കലും ആവശ്യമില്ലാത്ത കാര്യങ്ങൾ അല്ലെ?
അങ്ങിനെയെങ്കിൽ ഡോക്ടർമാർ മുതൽ മുകളിൽ ഉള്ളവർക്ക് കൂടുതൽ കൂടുതൽ പ്രതിഫലം കൊടുക്കണോ?
വേണം. അവർ അസാമാന്യ കഴിവുകൾ ഉള്ളവർ ആണ്. അവരുടെ ആ കഴിവുകൾ നമുക്ക് ആവശ്യമുണ്ട്. നാടിന് ആവശ്യമുണ്ട്. ആ കഴിവിന് തക്ക വില കൊടുക്കണം.
എല്ലാവരും ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം അതായത് മൊത്തം ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യണം.
ഈ 8 മണിക്കൂർ ജോലിയ്ക്ക് എത്ര പ്രതിഫലം കൊടുക്കണം?
5 ദിവസം ജോലി ചെയ്യുമ്പോൾ 7 ദിവസം ആ വ്യക്തി യുടെ കുടുംബത്തിന് മാന്യമായി ജീവിയ്ക്കുവാൻ ആവശ്യമായത്ര പ്രതിഫലം കൊടുക്കണം.
ഇതിനൊക്കെയുള്ള പണം എങ്ങിനെ കണ്ടെത്തും?
നാളെ കാണാം.
https://nallanaale.blogspot.com/
Jose TV
8891001003
17/12/2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ