നല്ല നാളെ...
എൻറെ സങ്കൽപത്തിലെ
ഐഡിയൽ സർക്കാർ (8)
2.
എല്ലാവർക്കും പെൻഷൻ.
65 വയസു
പൂർത്തിയായ എല്ലാവർക്കും പെൻഷൻ വേണം. പെൻഷൻ ഇല്ലാത്തതായി 65 വയസു പൂർത്തിയായ ഒരാൾ
പോലും ഉണ്ടാവാൻ പാടില്ല. പെൻഷൻ കൊടുക്കേണ്ടത് മുൻപ് ജോലി ചെയ്തിരുന്ന
സ്ഥാപനത്തിന്റെ ഉടമയല്ല മറിച്ച് സർക്കാരായിരിക്കണം. അത് സർക്കാരിൻറെ ഉത്തരവാദിത്വം
ആണ്.
പെൻഷൻ
എന്നാൽ ഇന്ന് കൊടുക്കുന്ന നക്കാപ്പിച്ചാ വാർദ്ധക്യകാല പെൻഷൻ അല്ല. ശിഷ്ടകാലം
സുഖമായി ജീവിക്കുവാൻ ആവശ്യമായത്ര പണം. എന്നു വച്ചാൽ ഇന്ന് സർക്കാർ ജീവനക്കാർക്ക്
കൊടുക്കുന്ന അതെ നിലവാരത്തിലുള്ള പെൻഷൻ.
പെൻഷൻ
എന്നത് മാറ്റിവയ്ക്കപ്പെട്ട വേതനമാണ് എന്ന സങ്കൽപ്പത്തിൽ നിന്നാണ് തൊഴിലുടമ തന്നെ
പെൻഷനും നൽകണം എന്ന ഇന്നത്തെ അവസ്ഥയുണ്ടായത്. തൊഴിൽ ഉടമ തൊഴിലാളിക്ക് തൊഴിലിന്റെ
വേതനം അന്നേ കൊടുത്തു കഴിഞ്ഞു. അതാണ് യാധാർത്ഥ്യം. അതുകൊണ്ട് പെൻഷൻ കൊടുക്കേണ്ടത്
സർക്കാരാണ്.
എന്ത്
കൊണ്ടാണ് സർക്കാരാണ് എല്ലാവർക്കും പെൻഷൻ കൊടുക്കേണ്ടത് എന്ന് പറയുന്നത്?
“നമ്മുടെ
നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ
ഉണ്ടാകണം. ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ
എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത്
അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ
ക്ഷേമം ഉറപ്പാക്കേണ്ടതും.”
ഒരുവൻ
തന്റെ ജീവിതകാലത്തിൽ അധ്വാനിച്ചു നേടുന്നതു മുഴുവനും തന്റെ കുടുംബത്തിനു വേണ്ടി
ചെലവാക്കുന്നു. അപ്പോൾ അയാളുടെ വയസുകാലത്ത് അയാളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെ
ചുമതലയാണ്. ആർക്കും സംശയമില്ലല്ലോ? അത് തന്നെയല്ലേ ഇവിടെയും സംഭവിക്കുന്നത്? ഞാൻ
ജോലി ചെയ്തുണ്ടാക്കിയതു മുഴുവൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എൻറെ കൂട്ടു
കുടുംബത്തിൽ അതായത് കേരളത്തിൽ ചെലവഴിച്ചു. ചെലവഴിച്ചു എന്നു പറഞ്ഞാൽ അത്
ഇൻവെസ്റ്റു ചെയ്തത്തിനു തുല്യമാണ്. അതു കൊണ്ടുള്ള ഗുണം എല്ലാവർക്കും
ലഭിക്കുന്നുണ്ട്.
ചുരുക്കി
പറഞ്ഞാൽ തന്റെ സമ്പാദ്യം മുഴുവനും ഇവിടെ ചെലവഴിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്ന ഏതൊരുവനും
ഈ പെൻഷന് അർഹനായിരിക്കണം.
അങ്ങിനെ
നോക്കുമ്പോൾ വിദേശത്തു ജോലി ചെയ്തു കിട്ടുന്ന പണം മുഴുവനും തന്റെ സ്വന്തം
നാട്ടിലേക്ക് അയക്കുന്ന പ്രവാസിയെയും ഈ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്താവുന്നതാണ്. അവൻ
സമ്പാദിക്കുന്നതു മുഴുവനും തനിക്കും തന്റെ നാട്ടിൽ ജീവിക്കുന്ന കുടുംബത്തിനും
വേണ്ടി ഇവിടെ കേരളത്തിൽ ആണ് ചെലവഴിക്കുന്നത്.
എന്നാൽ
സകുടുമ്പം വിദേശത്തു ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിട്ട് റിട്ടയർ
ചെയ്യുമ്പോൾ വെറും കയ്യോടെ കയറിവരുന്നവർക്ക് പെൻഷൻ കൊടുക്കേണ്ടതുണ്ടോ എന്ന്
ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്.
.
എല്ലാവർക്കും തൊഴിലും തുല്യ വേതനവും (സർക്കാർ
മേഖലയിലെ അതേ ശമ്പളം സ്വകാര്യ മേഖലയിലും) പെൻഷനും ലഭിക്കുന്നതോടെ സംവരണത്തിന്
പ്രസക്തിയില്ലാതാവുന്നു
ഇതിനെല്ലാമുള്ള
പണമെവിടെ? അത് സർക്കാർ കണ്ടെത്തണം. സമസ്താധികാരങ്ങളും കയ്യിൽ വച്ചിട്ട് അവസാനം
കയ്യിൽ കാശില്ലെന്ന് പറഞ്ഞാൽ അതിനർഥം ആ അധികാരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല
എന്നാണ്. എങ്ങിനെയാണ് സർക്കാർ കാശുണ്ടാക്കേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം. ഇവിടെ
കാശിനൊരു പഞ്ഞവുമില്ല. അതിനു പലവഴികളുണ്ട്. അത് ഒറ്റ വാചകത്തിൽ പറയാവുന്ന ഒന്നല്ല.
അതുകൊണ്ട് ഇതിനെല്ലാമുള്ള പണമെവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം വരുന്ന ഒരു
ഭാഗമുണ്ട്. അവിടെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അടുത്ത അധ്യായത്തിൽ
ഈ സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും മുഴുവൻ
ചികിത്സാചെലവു കളും സർക്കാർ
വഹിക്കണം. കാരണം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ