നല്ല നാളെ...
എൻറെ സങ്കൽപത്തിലെ
ഐഡിയൽ സർക്കാർ (9)
3.
സൗജന്യ ചികിത്സ
ഈ
സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും മുഴുവൻ ചികിത്സയുടെയും ചെലവു സർക്കാർ വഹിക്കണം.
കാരണം,
“നമ്മുടെ
നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ
ഉണ്ടാകണം. ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ
എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത്
അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ
ക്ഷേമം ഉറപ്പാക്കേണ്ടതും.”
എന്റെ
കുടുംബത്തിൽ ഒരംഗത്തിനു ഒരസുഖം വന്നാൽ ആരാണ് ചികിത്സിക്കുക? ഞാൻ അല്ലാതെ വേറെ ആര്?
അത് തന്നെയല്ലേ ഇവിടെയും സംഭവിക്കുന്നത്? തന്റെ സമ്പാദ്യം മുഴുവനും ഈ
കൂട്ടുകുടുംബത്തിൽ അല്ലെ ചെലവഴിക്കുന്നത്?
അപ്പോൾ തീർച്ചയായും ചികിത്സാചെലവും കൂട്ടുകുടുംബം തന്നെ വഹിക്കണം.
4. എല്ലാവർക്കും
വിദ്യാഭ്യാസം സൌജന്യം
വിദ്യാഭ്യാസം എല്ലാവർക്കും സൌജന്യം ആയിരിക്കണം.
പ്ലസ്ടു വരെ അല്ലെങ്കിൽ ഇരുപതു വയസു വരെ എല്ലാവരും സ്കൂളിൽ പോകണം. അതു കഴിഞ്ഞ് പഠിക്കണം
എന്നുള്ളവർക്ക് എത്ര വേണമെങ്കിലും സൗജന്യമായി പഠിക്കാം. മുഴുവൻ ചെലവും സർക്കാർ വഹിക്കും.
എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും തൊഴിലിനു തുല്യ വേതനവും ആനുകൂല്യങ്ങളും പെന്ഷനും
ലഭിക്കുന്നതു കൊണ്ട് സംവരണത്തിനു പ്രസക്തിയുണ്ടാവുകയില്ല
5. എല്ലാവർക്കും വഴി.
വഴി ഓരോ
പൌരന്റെയും ജന്മാവകാശമാണ്. വഴി എന്നു വച്ചാൽ, ചുരിങ്ങിയ പക്ഷം ഒരു മിനി
ലോറിക്കെങ്കിലും ഓരോ വീട്ടുമുറ്റത്തും എത്തുവാൻ കഴിയുന്ന ടാർ ചെയ്ത ഒന്നാംതരം
റോഡ്. അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.
അത്
എങ്ങിനെ നടപ്പാക്കും എന്നല്ലേ? എത്ര എളുപ്പം. ഓരോ സ്ഥലത്തിന്റെയും ഏറ്റവും
ചുരുങ്ങിയത് രണ്ടു വശമെങ്കിലും ഒരു മിനി ലോറിക്കെങ്കിലും ഒരു ബുദ്ധിമുട്ടും കൂടാതെ
കടന്നു പോകുവാനാവശ്യമായതിന്റെ പകുതിയെങ്കിലും ഫ്രീ ആയി വിട്ടു കൊടുക്കണം എന്ന് ഒരു
നിയമം കൊണ്ടുവരണം. അത്ര തന്നെ. നിലവിൽ വഴിയുള്ള എല്ലാവരും ഇതിനെ എതിർക്കും. എന്നാൽ
ആ എതിർപ്പിന് ഒരടിസ്ഥാനവുമില്ല. കാരണം നിങ്ങൾക്കുണ്ട് എന്ന് നിങ്ങൾ പറയുന്ന ഈ
വഴിക്ക് വേണ്ടി നിങ്ങൾ ഒരു സംഭാവനയും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അത്
പയോഗിക്കുവാനുള്ള അർഹതയോ അവകാശമോ നിങ്ങൾക്കില്ല. അത് മറ്റുള്ളവരുടെ സംഭാവനയാണ്.
അതുകൊണ്ട് നിങ്ങൾ മറ്റുള്ളവർക്ക് വഴിക്കുവേണ്ടി ഫ്രീ ആയി സ്ഥലം
വിട്ടുനൽകുന്നില്ലെങ്കിൽ, ഒരു പൊതുവഴിയും ഉപയിഗിക്കുവാൻ പാടില്ല. നിങ്ങൾ സ്വന്തം
പണം മുടക്കി സ്വന്തമായ സ്ഥലത്തുണ്ടാക്കിയ വഴി മാത്രമേ ഉപയോഗിക്കാവൂ. അങ്ങിനെ
വരുമ്പോൾ അവരും ഫ്രീ ആയി സ്ഥലം വിട്ടു നൽകുവാൻ നിർബധിതരാവും.
ഇനി
ഇങ്ങിനെ സ്ഥലം വിട്ടുകൊടുക്കുന്നതു മൂലം സ്ഥല വിസ്തൃതി കുറഞ്ഞു
മറ്റാവശ്യങ്ങൾക്കുപയോഗിക്കുവാൻ കഴിയാത്തവണ്ണം അത്ര ചെറിയ പ്ലോട്ടുകൾ ആയി
മാറുന്നുവെങ്കിൽ അത് മാർക്കറ്റുവില + നല്കി സർക്കാർ ഏറ്റെടുക്കണം.
എന്താണ്
മാർക്കറ്റുവില + എന്നല്ലേ? മാർക്കറ്റു വില എന്നാൽ
മാർക്കറ്റുവില തന്നെ. അല്ലാതെ നിശ്ചിത സർക്കാർ വില അല്ല. ആ പ്രദേശത്ത്
അവസാനം നടന്ന രജിസ്റ്റ്രെഷനിൽ കാണിച്ചിട്ടുള്ള വിലയുമല്ല. ഇനി പ്ലസ് എന്താണെന്ന്
പറയാം. മാർക്കറ്റു വിലയുടെ നിശ്ചിത ശതമാനം അധികം. കാരണം ബലമായി ഏറ്റെടുക്കുന്നതുകൊണ്ട് ഈ +
നിർബന്ധമായി നല്കണം. ഏതാവശ്യത്തിനും സ്ഥലം ഏറ്റെടുക്കുന്നത് ഇങ്ങിനെയായിരിക്കണം.
അപ്പോൾ പരാതിയുണ്ടാകില്ല. നിലവിലെ അവസ്ഥ അതി ക്രൂരമാണ്. പിടിച്ചു പറിക്കലാണ്.
മതിയായ നഷ്ട പരിഹാരം നൽകാതെ ബലമായി പിടിച്ചു വാങ്ങുന്നതിനെ എങ്ങിനെ
ന്യാകീകരിക്കുവാനാകും. സർക്കാരാണ് ചെയ്യുന്നത് എന്ന് വച്ച് ക്രൂരത ക്രൂരത
അല്ലാതാവുമോ?
കേരളത്തിൽ
ഇതിനു മുൻപ് വളരെ നല്ല രീതിയിൽ ഒരു സ്ഥലം ഏറ്റെടുക്കൽ നടന്നിട്ടുണ്ട്. അറുപതുകളിൽ
ആണത്. ഞാൻ അന്ന് ഹൈ സ്കൂളിൽ പഠിക്കുന്നു. ഇടുക്കി പദ്ധതിയിൽ നിന്നും ഉള്ള വൈദ്യുതി
കൊണ്ടുപോകുന്നതിന് (220 KV ലൈൻ വലിക്കുന്നതിന്) വേണ്ടി സ്ഥലം എടുത്തപ്പോൾ ജനങ്ങൾ
വളരെ ആവേശപൂർവ്വം അതിനോട് സഹകരിച്ചു. എന്താണെന്നോ? കാലി സ്ഥലത്തിനൊരു വില. അത്
തന്നെ അന്നത്തെ മാർക്കറ്റു വിലയേക്കാൾ അധികമായിരുന്നു. കൂടാതെ നഷ്ട പരിഹാരം വേറെ.
ഉദാഹരണത്തിന് ഒരു തെങ്ങിൽ നിന്ന് എത്ര നാളികേരം അതിന്റെ ആയുഷ്കാലത്തു ലഭിക്കുന്നോ
അത്രയും നാളികേരത്തിന്റെ അന്നത്തെ മാർക്കറ്റു വില. അത് പോലെ ജാതി മരത്തിൽ
നിന്നുമാണെങ്കിൽ എത്ര ജാതിക്ക മൊത്തം ലഭിക്കുമോ അത്രയും ജാതിക്കയുടെ വില. ഏറ്റവും
വില ലഭിക്കുന്ന ജാതി മരമാണെന്ന് തെറ്റിദ്ധരിപ്പിച്ചു വൻ നഷ്ടപരിഹാരം വാങ്ങിയെടുത്ത
വിരുതന്മാരെ ക്കുറിച്ചും അന്ന് ധാരാളം കേട്ടിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ വിളവെടുക്കാവുന്ന തരം വിളകൾ
കൃഷി ചെയ്യുകയുമാവാം. എന്നാൽ യാതൊരു നിർമാണപ്രവർത്തനവും പാടില്ല. ചുരുക്കി പറഞ്ഞാൽ
അന്നത്തെ മാർക്കറ്റു വിലയേക്കാൾ പണം അന്ന് ഓരോരുത്തർക്കും ലഭിച്ചു.
വളരെയെളുപ്പത്തിൽ
ചെയ്യാവുന്ന ഈ നിയമം
മൂലം നമ്മുടെ നാടിനുണ്ടാകുന്ന
പുരോഗതി വിവരിക്കുവാനാവാത്തതാണ്. നാടിന്റെ ഏതു മുക്കിലും
മൂലയിലും ചെന്നെത്തുവാൻ പറ്റുന്ന ഒന്നാംതരം റോഡു
ണ്ടാവുക എന്നതാണ് വികസനത്തിന്റെ അടിസ്ഥാനം.
നല്ല റോഡുണ്ടെങ്കിൽ വികസനം
തനിയെ വന്നുകൊള്ളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ